നീര്‍ച്ചാലിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണ സംഭവിച്ചത് കെണിയിൽ നിന്നും ഷോക്കേറ്റെന്ന് സംശയം

തൃശൂര്‍ കണ്ണാറയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേര്‍ന്നുള്ള നീര്‍ച്ചാലിലാണ് വീണ്ടശ്ശേരി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പന്നിക്കുവെച്ച കെണിയിൽ നിന്ന് ഷോക്കേറ്റാണ് മരിച്ചതെന്നാണ് നിഗമനം.

death of middle age man in stream police suspects electric shock from pig trap

തൃശൂർ: തൃശൂര്‍ കണ്ണാറയിൽ മധ്യവയസ്കൻ മരിച്ചത് പന്നിക്കായി ഒരുക്കിയ കെണിയിൽ അകപ്പെട്ടതെന്ന് സംശയം. സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേർന്ന് നീർച്ചാലിൽ ഇന്നലെ രാത്രി വീണ്ടശ്ശേരി സ്വദേശി ഷാജിയെ (58) മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്നും ഇലക്ട്രിക് വയറുകൾ കണ്ടെത്തിയതിനാൽ കെണിയിൽ നിന്നും ഷോക്കേറ്റ് മരണം സംഭവിച്ചതെന്നാണ് പൊലീസ് നിഗമനം. സുഹൃത്തുക്കളോടൊപ്പമാണ് ഇന്നലെ രാത്രി ഷാജി സ്വകാര്യ വ്യക്തിയുടെ 16 ഏക്കറുള്ള പറമ്പിലെത്തിയത്.

ഈ പ്രദേശത്ത് അനധികൃതമായി പന്നി കെണി ഒരുക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കെഎസ്ഇബി യും പൊലീസും നടത്തിയ പരിശോധനയിൽ ഈ പ്രദേശത്ത് നിന്നും രണ്ടിലധികം പന്നി കെണികൾ കണ്ടെത്തി. കെണിയൊരുക്കുന്നതിനായി അനധികൃതമായി വൈദ്യുതി മോഷണം നടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് സ്ഥലം ഉടമയ്ക്കെതിരെ കേസെടുക്കാൻ സാധ്യതയുണ്ട്. കെഎസ്ഇബിയിൽ നിന്നും പരാതി ലഭിച്ചാൽ ഉടൻ കേസെടുക്കുമെന്ന് പീച്ചി പൊലീസ് അറിയിച്ചു. നിലവിൽ അസ്വഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തിട്ടുള്ളത്. 

Latest Videos

കാട്ടിനുള്ളിൽ ലോറി, സംശയം തോന്നിയ വനംവകുപ്പ് സ്ഥലത്തെത്തി, ചത്ത ആടുകളെ കാട്ടിലെറിഞ്ഞ സംഘം പിടിയിൽ

tags
vuukle one pixel image
click me!