വീടിന് സമീപം സംരക്ഷണ ഭിത്തി നിർമിക്കുന്നതിനിടെ മണ്‍തിട്ട ഇടിഞ്ഞുവീണ് രണ്ട് പേർക്ക് പരിക്ക്

By Web Team  |  First Published Dec 4, 2024, 7:43 AM IST

സ്വകാര്യ വ്യക്തിയുടെ വീടിന് സമീപത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ ശ്രമിക്കുന്നതിനിടെ മുകളിൽ നിന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു


ഇടുക്കി: സംരക്ഷണ ഭിത്തി നിർമിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടെ  മണ്‍തിട്ട ഇടിഞ്ഞുവീണ് രണ്ട് പേർക്ക് പരുക്ക്. മുരിക്കാശേരി ചെമ്പകപ്പ് പാറ വെട്ടിക്കുന്നേല്‍ വീട്ടില്‍ രാജന്‍ (46), ആനവിരട്ടി തണ്ടേപറമ്പില്‍ വീട്ടില്‍ വിജു (49) എന്നിവര്‍ക്കാണ് പരുക്കേറ്റത്. കാന്തല്ലൂര്‍ ഗുഹനാഥപുരത്ത് സ്വകാര്യ വ്യക്തിയുടെ വീടിന് സമീപത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.

ആറുപേര്‍ ഉള്‍പ്പെടുന്ന ജോലിക്കാരടെ സംഘം മണ്ണ് ഇടിക്കുകയായിരുന്നു. ഈ സമയത്ത് മുകള്‍ ഭാഗത്ത് നിന്നും പഴയ സംരക്ഷണ ഭിത്തിയോടു കൂടി മണ്ണ് ഇരുവരുടെയും ദേഹത്തേക്ക് ഇടിഞ്ഞുവീണു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന തൊഴിലാളികള്‍ ഇരുവരെയും മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

tags
click me!