വാളയാറിൽ യുവതിയെ ആക്രമിച്ച് രണ്ടേ മുക്കാൽ പവന്‍റെ സ്വർണമാല തട്ടിയെടുത്ത കേസ്; രണ്ട് പേർ അറസ്‌റ്റിൽ

ചെറുകിട വ്യാപാര സ്‌ഥാപനം നടത്തുന്ന യുവതിയെ ആക്രമിച്ചാണ്  മാല കവർന്നത്

Two arrested for snatching gold necklace of woman in Walayar

പാലക്കാട്: വാളയാറിൽ യുവതിയെ ആക്രമിച്ച് സ്വർണമാല തട്ടിപ്പറിച്ചെടുത്ത കേസിൽ രണ്ട് പേർ അറസ്‌റ്റിൽ. കോയമ്പത്തൂർ വേദപ്പട്ടി സീരനായ്ക്കൻ പാളയം സ്വദേശികളായ അഭിലാഷ് (28), ധരണി (18) എന്നിവരെയാണ് വാളയാറിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 

വാളയാർ വട്ടപ്പാറ ആറ്റുപ്പതിയിൽ മാർച്ച് 25നാണ് സംഭവം നടന്നത്. ചെറുകിട വ്യാപാര സ്‌ഥാപനം നടത്തുന്ന യുവതിയെ ആക്രമിച്ചാണ് ഇരുവരും മാല കവർന്നത്. രണ്ടേ മുക്കാൽ പവന്‍റെ സ്വർണ മാലയാണ് കഴുത്തിൽ നിന്ന് പൊട്ടിച്ചെടുത്തത്.

Latest Videos

തുടർന്ന് രക്ഷപ്പെട്ട പ്രതികളെ നാല് ദിവസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. 

കയ്യിൽ 224340 രൂപയുടെ കേരള ലോട്ടറി, ലക്ഷ്യം കർണാടകയിലേക്ക് കടത്തി ലാഭംകൊയ്യൽ; യുവാവ് പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!