ആവേശം അൽപം കൂടി, കല്ലാച്ചിയിൽ പെരുന്നാൾ തലേന്ന് റോഡ് തടഞ്ഞ് പടക്കം പൊട്ടിച്ചവരിൽ മൂന്ന് പേര്‍ അറസ്റ്റിൽ

നാദാപുരം കല്ലാച്ചിയിൽ സംസ്ഥാനപാത കൈയേറി പടക്കം പൊട്ടിച്ച സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 


കോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ സംസ്ഥാനപാത കൈയ്യേറി വാഹന ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ച സംഭവത്തില്‍ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കല്ലാച്ചി സ്വദേശികളായ നടുവത്ത് വീട്ടില്‍ ഇമ്രാന്‍ഖാന്‍(28), മത്തത്ത് സജീര്‍(27), പുത്തന്‍പുരയില്‍ മുഹമ്മദ് റാഫി(27) എന്നിവരെയാണ് നാദാപുരം ഇന്‍സ്‌പെക്ടര്‍ പിടികൂടിയത്. കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് ഒരുകൂട്ടം യുവാക്കള്‍ റോഡ് കൈയ്യേറി അപകടകരമായ രീതിയില്‍ പടക്കം പൊട്ടിച്ചത്. തുടര്‍ന്ന് കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരേ പോലീസ് കേസെടുക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ദൃശ്യങ്ങളില്‍ നിന്നാണ് പോലീസ് ഇവരെ തിരിച്ചറിഞ്ഞത്. കേസിലെ മറ്റ് പ്രതികളെയും ഉടനെ പിടികൂടുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Latest Videos

അന്ന് 23500ൽ തീര്‍ന്നേനെ, ഇന്ന് ഉടമയ്ക്കൊപ്പം ഡ്രൈവർക്കും കിട്ടി 38000 വീതം; ടിപ്പറിലെ അമിത ഭാരത്തിന് പിഴ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!