തൃശ്ശൂര്‍ സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് സഭയുടെ വജ്ര ജൂബിലി ആഘോഷം തുടങ്ങി

By Web TeamFirst Published Feb 2, 2024, 3:39 PM IST
Highlights

1948-ലാണ് സഭയുടെ പ്രവര്‍ത്തനം തൃശ്ശൂരില്‍ ആരംഭിക്കുന്നത്. ഇന്ന് സഭയുടെ കേരളാ സ്ഥാനത്തോടൊപ്പം ഒരു ഹയര്‍ സെക്കണ്ടറി സ്‌കൂളും തൃശ്ശൂരില്‍ പ്രവര്‍ത്തിക്കുന്നു.


തൃശ്ശൂര്‍: ആഗോള  സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് സഭ തൃശ്ശൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് 75 വര്‍ഷങ്ങള്‍.   മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സഭയുടെ തെക്കന്‍ ഏഷ്യ  പ്രസിഡന്റ് പാസ്റ്റര്‍ എസ്രസ് ലക്ര ഇന്നലെ ഉദ്ഘാടനം ചെയ്തു. വിഭ്യാഭ്യാസ വിഭാഗം മേധാവി  ഡോക്ടര്‍ എഡിസണ്‍ സാമ്രാജ് മുഖ്യപ്രഭാഷണം നടത്തി. സഭയുടെ കേരളാ പ്രസിഡന്റ് പാസ്റ്റര്‍ പി. എ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.

പാസ്റ്റര്‍മാരായ  ജോണ്‍ വിക്ടര്‍, റിച്ചസ് ക്രിസ്ത്യന്‍, എഡിസണ്‍, മീഖാ അരുള്‍ദാസ്, ഡോ. ടി ഐ ജോണ്‍,  സഭാ പാസ്റ്റര്‍ റ്റി. ഇ എഡ്വിന്‍,  മൃദുല ലക്ര എന്നിവര്‍ പ്രസംഗിച്ചു. നാളെ നടക്കുന്ന ശബത്ത് ആരാധനയിലും തുടര്‍ന്ന് നടക്കുന്ന പ്രത്യേക സമ്മേളനത്തിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുക്കും. ചടങ്ങില്‍ സഭയുടെ മുന്‍കാല പ്രവര്‍ത്തകരെ ആദരിക്കും.

Latest Videos

1948-ലാണ് സഭയുടെ പ്രവര്‍ത്തനം തൃശ്ശൂരില്‍ ആരംഭിക്കുന്നത്. ഇന്ന് സഭയുടെ കേരളാ സ്ഥാനത്തോടൊപ്പം ഒരു ഹയര്‍ സെക്കണ്ടറി സ്‌കൂളും തൃശ്ശൂരില്‍ പ്രവര്‍ത്തിക്കുന്നു. 1914-ല്‍ കേരളത്തില്‍ എത്തിയ സഭയ്ക്ക് ഇന്ന് 250 പള്ളികളും ഒരു ആശുപത്രിയും, നേഴ്‌സിങ്ങ് കോളജും 25 സ്‌കൂളുകളും ഉണ്ട്.
 

click me!