'ഏബലിനായുള്ള തെരച്ചിലിൽ ജോജോയും മുന്നിൽ, ആ വീഡിയോ കണ്ടതോടെ സംശയം'; 6 വയസുകാരനെ കുളത്തിൽ തള്ളിയിട്ടത് തന്നെ

Published : Apr 10, 2025, 11:55 PM ISTUpdated : Apr 11, 2025, 07:46 AM IST
'ഏബലിനായുള്ള തെരച്ചിലിൽ ജോജോയും മുന്നിൽ, ആ വീഡിയോ കണ്ടതോടെ സംശയം'; 6 വയസുകാരനെ കുളത്തിൽ തള്ളിയിട്ടത് തന്നെ

Synopsis

വൈകിട്ട് അഞ്ചേമുക്കാൽ മുതൽ കുട്ടിക്കായി തെരച്ചിൽ തുടങ്ങിയിരുന്നു. ഈ സമയത്ത് ജോജോ കൂടെ ഉണ്ടായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോൾ ആദ്യം ജോജോ പറഞ്ഞത് കുട്ടി കുളത്തിൽ വീഴുന്നത് കണ്ടു എന്നാണ്.

മാള: തൃശ്ശൂർ മാളയിൽ യുകെജി വിദ്യാർത്ഥിയെ യുവാവ് കുളത്തിൽ തള്ളിയിട്ട് കൊന്നതാണെന്ന് പ്രാഥമിക നിഗമനം. കുഴൂര്‍ സ്വര്‍ണപ്പള്ളം റോഡില്‍ മഞ്ഞളി അജീഷിന്റെ മകന്‍ ആറ് വയസുകാരനായ ഏബലിനെയാണ് കഴിഞ്ഞ ദിവസം വീടിനടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആബേലിനെ വൈകീട്ട് 6.20 മുതൽ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് നിർണായകമായത്. കുട്ടിക്കൊപ്പം സമീപവാസിയായ ജോജോ(22) എന്ന യുവാവിനെ വീഡിയോയിൽ കണ്ടിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന് വിവരം പുറത്ത് വന്നത്.

കുട്ടിയെ കാണാതായതോടെ പൊലീസും പ്രദേശവാസകളും നടത്തിയ തെരച്ചിലിൽ ജോജോയും ഉണ്ടായിരുന്നു. എന്നാൽ യുവാവിന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ നാട്ടുകാർ പൊലീസിനോട് വിവരം അറിയിച്ചു. ഇതോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. പിന്നാലെ കുട്ടിക്കൊപ്പം ജോജോ ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. വൈകീട്ട് ആറ് മണിയോടെ ജോജോക്കൊപ്പം ആബേൽ ഓടി പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇതോടെ  ജോജോ കുട്ടിയെ അപായപ്പെടുത്തിയതാകാമെന്ന് പൊലീസും ഉറപ്പിച്ചത്. ചോദ്യം ചെയ്യലിൽ കുട്ടിയെ താൻ കുളത്തിലേക്ക് തള്ളിയിട്ടെന്ന് ജോജോ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ജോജോ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതോടെ ആബേൽ നിലവിളിച്ച് ഓടി. ഉപദ്രവിക്കാൻ ശ്രമിച്ച വിവരം പുറത്ത് പറയുമെന്ന് കരുതിയാണ് ജോജോ ആബേലിനെ കുളത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. കുഞ്ഞിനെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പ്രതി മോശമായി പെരുമാറിയെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടി എതിർത്ത് അമ്മയോട് പറയുമെന്ന് പറഞ്ഞു. എന്നാൽ ആയ്ക്കോട്ടെ എന്ന് പറഞ്ഞ് പ്രതി കുട്ടിയെ ബലമായി മുഖം പൊത്തി കുളത്തിൽ മുക്കി കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. കുറച്ച് കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നും പൊലീസ് അറിയിച്ചു. 

രാത്രി ഒമ്പതരയോടെ വീടിനടുത്തുള്ള കുളത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കസ്റ്റഡിയിലുള്ള ജോജോ നേരത്തെ കളവ് കേസിലടക്കം പ്രതിയാമെന്നാണ് നാട്ടുകാർ പറയുന്നത്. വൈകിട്ട് അഞ്ചേമുക്കാൽ മുതൽ കുട്ടിക്കായി തെരച്ചിൽ തുടങ്ങിയിരുന്നു. ഈ സമയത്ത് ജോജോ കൂടെ ഉണ്ടായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോൾ ആദ്യം ജോജോ പറഞ്ഞത് കുട്ടി കുളത്തിൽ വീഴുന്നത് കണ്ടു എന്നാണ്. ഇതോടെ ആബേലിന്‍റെ മരണത്തിൽ ജോജോക്ക് പങ്കുണ്ടെന്ന് വ്യക്തമായെന്ന് നാട്ടുകാർ പറയുന്നു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തവരുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിക്ക് ശേഷം കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോകുന്നു എന്നു പറഞ്ഞാണ് ഏബല്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. എന്നാല്‍ നേരം ഏറെ വൈകിയിട്ടും കുട്ടി വീട്ടില്‍ തിരികെ എത്താതെ വന്നതോടെയാണ് വീട്ടുകാര്‍ പരിഭ്രമിച്ച് പൊലീസില്‍ വിവരമറിയിച്ചത്. കളികഴിഞ്ഞ് ഏബല്‍ നേരത്തേ വീട്ടിലേക്ക് മടങ്ങി എന്നായിരുന്നു കൂടെ കളിച്ചിരുന്ന മറ്റ് കുട്ടികള്‍ പൊലീസിന് നല്‍കിയ മൊഴി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഴൂര്‍ സ്വര്‍ണപ്പള്ളം റോഡില്‍ മഞ്ഞളി അജീഷിന്റെ മകനാണ് ഏബൽ.  അജീഷ് വിദേശത്താണ്.
 

Read More : ഉപ്പുതറയിലെ നാലംഗ കുടുംബത്തിന്‍റെ ആത്മഹത്യ: കടബാധ്യത മൂലമെന്ന് പൊലീസ്; ആത്മഹത്യ കുറിപ്പ് ലഭിച്ചു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം മേയർ സ്ഥാനാർഥിയായി ആർ പി ശിവജിയെ പ്രഖ്യാപിച്ചു, പാർലമെന്‍ററി പാർട്ടി ലീഡറായി എസ് പി ദീപക്കിനെയും തീരുമാനിച്ച് സിപിഎം ജില്ലാ കമ്മിറ്റി
യോഗിയുടെ പ്രസ്താവന വായിച്ചതെന്തിന്? വെള്ളാപ്പള്ളി-പിണറായി കാർ യാത്ര, ആര്യയുടെ അഹങ്കാരം, എല്ലാം 'തോൽവി'യായി; സിപിഎം ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം