പുലര്‍ച്ചെ 1.30, ചുറ്റും നോക്കി പതുങ്ങിയെത്തി മതിൽ ചാടി, ഉത്രാളിക്കാവിൽ മോഷണം, പിന്നിൽ വാവ സുനിലെന്ന് നിഗമനം

By Web TeamFirst Published Sep 6, 2024, 4:14 PM IST
Highlights

ഇന്ന് രാവിലെ 9 മണിയോടെ വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

തൃശൂര്‍: ഉത്രാളിക്കാവ് ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. ഗുരുതി തറയ്ക്ക് മുൻപിലുള്ള ഭണ്ഡാരം തകർത്താണ് പണം കവർന്നത്. ഏകദേശം 5000 രൂപയോളം നഷ്ടപ്പെട്ടതായാണ് വിവരങ്ങൾ. ഇന്ന് രാവിലെ 9 മണിയോടെ വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പറഞ്ഞിട്ടുണ്ട്. കുപ്രസിദ്ധ മോഷ്ടാവ് എറണാകുളം സ്വദേശി വാവ അനിലാണ് മോഷണത്തിന് പുറകിൽ എന്നാണ് പൊലീസിന്റെ നിഗമനം. ക്ഷേത്രത്തിനു പിറകുവശത്തുള്ള റെയിൽപാത വഴിയാണ് മോഷ്ടാവ് എത്തിയത് എന്നാണ് സൂചന.

Latest Videos

അതേസമയം, ക്ഷേത്രത്തിൽ മോഷണം നടത്തിയ മോഷ്ടാവിന്റേതെന്ന് കരുതുന്ന ചിത്രങ്ങളും ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ക്ഷേത്രത്തിൽ മോഷണം നടന്നതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാക്കുന്നത്. കുപ്രസിദ്ധ മോഷ്ടാവ് എറണാകുളം സ്വദേശിയായ വാവ സുനിൽ ആണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വടക്കാഞ്ചേരി പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി.

ജലീലിന്റെ നിയമസഭ കയ്യാങ്കളി പരാമർശം; 'ജലീൽ പറഞ്ഞത് ജലീലിന്റെ അഭിപ്രായം'; അതൃപ്തി പ്രകടിപ്പിച്ച് ശിവൻകുട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!