കുടുംബത്തിലെ 3 പേർ മരിച്ച സംഭവം; പ്രമാണങ്ങൾ കത്തിച്ച നിലയിൽ, മകൻ സിവിൽ സപ്ലൈസ് വകുപ്പിൽ ക്ലർക്ക്, അന്വേഷണം

By Web Team  |  First Published Oct 17, 2024, 7:27 PM IST

വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് സോമനാഥൻ നായർ. ഇദ്ദേഹത്തിൻ്റെയും ഭാര്യയുടെയും മൃതദേഹങ്ങൾ രക്തം വാർന്ന നിലയിൽ കിടപ്പുമുറിയിലും മകൻ ശ്യാംനാഥിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ക്രൂരമായ കൊലപാതകത്തിൻ്റെ കാരണമെന്തെന്ന് വ്യക്തമല്ല.


കോട്ടയം: പാറത്തോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി പൊലീസ്. ചിറഭാഗത്ത് സോമനാഥൻ നായർ, ഭാര്യ സരസമ്മ, മകൻ ശ്യാംനാഥ് എന്നിവരാണ് മരിച്ചത്. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. 

വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് സോമനാഥൻ നായർ. ഇദ്ദേഹത്തിൻ്റെയും ഭാര്യയുടെയും മൃതദേഹങ്ങൾ രക്തം വാർന്ന നിലയിൽ കിടപ്പുമുറിയിലും മകൻ ശ്യാംനാഥിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ക്രൂരമായ കൊലപാതകത്തിൻ്റെ കാരണമെന്തെന്ന് വ്യക്തമല്ല. മാതാപിതാക്കളെ ഫോണിൽ വിളിച്ചപ്പോൾ കിട്ടാഞ്ഞതോടെ, മറ്റ് മക്കൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. സിവിൽ സപ്ലൈസ് വകുപ്പിൽ ക്ലർക്കാണ് ശ്യാം. പെട്ടെന്നുണ്ടായ പ്രകോപനങ്ങളാവാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. 

Latest Videos

undefined

വസ്തു വകകളുടെ പ്രമാണങ്ങൾ കത്തിച്ച നിലയിൽ കണ്ടെത്തിയുണ്ട്. സ്വത്ത് തർക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും സംശയിക്കുന്നുണ്ട്. മറ്റ് ബന്ധുക്കൾ, അയൽവാസികൾ എന്നിവരിൽ നിന്നുൾപ്പെടെ വിശദമായ മൊഴിയെടുക്കാനുണ്ടെന്ന് കാഞ്ഞിരപ്പളളി പൊലീസ് അറിയിച്ചു. ഇൻസ്വസ്റ്റിന് ശേഷം മൃതദേഹങ്ങൾ കോട്ടയം മെഡി.കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

'കുട്ടികളുടെ മുന്നിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും നഗ്നശരീരം പ്രദർശിപ്പിക്കലും കുറ്റകരം': ഹൈക്കോടതി

https://www.youtube.com/watch?v=Ko18SgceYX8

click me!