മൂന്നാറിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറിയത്
എറണാകുളം: എറണാകുളം കോതമംഗലം ടൗണില്‍ വ്യാപാര സ്ഥാപനത്തിലേക്ക് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു കയറി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ ഷട്ടറും തകര്‍ത്താണ് കടയിലേക്ക് ഇടിച്ചുകയറിയത്. കടയുടെ ഷട്ടര്‍ ഉള്‍പ്പെടെ തകര്‍ന്നു. കാറിന്‍റെ മുന്‍ഭാഗവും അപകടത്തില്‍ തകര്‍ന്നു. മൂന്നാറിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറിയത്. കാര്‍ ഇടിച്ചുകയറി കടയുടെ സമീപത്തുള്ള മറ്റൊരു കടയ്ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. കാര്‍ ഇടിച്ചുകയറുമ്പോള്‍ സമീപത്ത് മറ്റാരുമില്ലാത്തതിനാല്‍ വലിയ അപകടമുണ്ടായില്ല. കാറിലുണ്ടായവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.