അടുത്ത 5 ദിവസം വേനൽമഴ തുടരും; ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

ഇന്നലെ പെയ്ത മഴയിൽ തിരുവനന്തപുരം നഗരത്തിൽ തമ്പാനൂരിലും വഞ്ചിയൂരിലും വെള്ളക്കെട്ടുണ്ടായി

Summer rains to continue for next 5 days Chance of rain and thunderstorms in isolated places in all districts today

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്നും വേനൽ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ച് ദിവസം വേനൽ മഴ തുടരും. ഒരു ജില്ലയിലും പ്രത്യേക അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ എല്ലാ  ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 

ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ സ്ഥാനത്തേയ്ക്ക് മാറണം. വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. 

Latest Videos

ഇന്നലെ പെയ്ത മഴയിൽ തിരുവനന്തപുരത്ത് തമ്പാനൂരിലും വഞ്ചിയൂരിലും വെള്ളക്കെട്ടുണ്ടായി. ചാലയിൽ കടകളിൽ വെള്ളം കയറി. 

കനത്ത മഴയും കാറ്റും, ചാലക്കുടിയിലെ കൊരട്ടിയിൽ വ്യാപക നാശം; മരങ്ങൾ കടപുഴകി, വൈദ്യുത കമ്പികള്‍ പൊട്ടിവീണു
 

tags
click me!