കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടിയില്ല, തീ ചോദിച്ച് കയറിച്ചെന്നത് എക്സൈസ് ഓഫീസിൽ,വിദ്യാ‍‍ര്‍ഥികൾക്കെതിരെ കേസ്

By Web TeamFirst Published Oct 22, 2024, 11:12 AM IST
Highlights

കേസിൽ പിടിച്ചിട്ട വണ്ടികൾ കണ്ട് വർക്ക് ഷോപ്പെന്ന് തെറ്റിദ്ധരിച്ചാണ് കുട്ടികൾ എക്സൈസ് ഓഫീസിൽ കയറിയത്.

അടിമാലി:  കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ കയറി തീ ചോദിച്ച പ്രായപൂർത്തിയാവാത്ത വിദ്യാ‍ര്‍ത്ഥികളെ കഞ്ചാവ് സഹിതം എക്സൈസ് പിടികൂടി. തൃശ്ശൂരിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര വന്ന സംഘത്തിലെ കുട്ടികളാണ് ഇടുക്കി അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് ഓഫീസിലേക്ക് തീ ചോദിച്ച് കയറിച്ചെന്നത്. ഇവരിൽ ഒരാളിൽ നിന്ന് 5 ഗ്രാം കഞ്ചാവും രണ്ടാമത്തെയാളിൽ നിന്നും ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. 2 പേര്‍ക്കെതിരെയും കേസെടുത്തു. ശേഷം രണ്ട് പേരെയും അധ്യാപകർക്കൊപ്പം വിട്ടയച്ചു. 

വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളിൽ കയറി അപകട യാത്ര; അഞ്ച് പേർക്കെതിരെ കേസെടുത്ത് പൊലീസ്

Latest Videos

കേസിൽ പിടിച്ച വാഹനങ്ങൾ എക്സൈസ് ഓഫീസിന്റെ പിറക് വശത്തിട്ടിരുന്നു. ഇത് കണ്ട് വര്‍ക്ക് ഷോപ്പാണെന്ന് തെറ്റിധരിച്ചാണ് കുട്ടികൾ എക്സൈസ് ഓഫീസിൽ കയറിയത്. യൂണിഫോമിട്ടവരെ കണ്ടതോടെ കുട്ടികൾ തിരിഞ്ഞോടിയെങ്കിലും പിടികൂടുകയായിരുന്നു. കേസിന്റെ വിശദാംശങ്ങൾ ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറും. കുട്ടികൾക്ക് കൗൺസിലിംഗ് നൽകിയെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. 

പത്തനാപുരം സ്വദേശിയായ 2 യുവാക്കൾ, അടൂരിൽ വെച്ച് വാഹനം തടഞ്ഞു; പരിശോധിച്ചപ്പോൾ കിട്ടിയത് 3.5 കിലോ കഞ്ചാവ്!

 

click me!