
ഐപിഎല്‍ 2025 സീസണിന്‍റെ തുടക്കത്തിലെ മോശം ബാറ്റിംഗ് പ്രകടനത്തിന് കുറ്റം ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍റെ മാത്രമല്ല, തലയ്ക്ക് മുകളില്‍ രണ്ട് ഭീഷണികള്‍
ഐപിഎല്‍ പതിനെട്ടാം സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകന്‍ റിഷഭ് പന്ത് ബാറ്റിംഗില്‍ വീണ്ടും പരാജയം. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഫോമിലാവാതെ റിഷഭ് മടങ്ങി. പഞ്ചാബ് കിംഗ്സിനെതിരായ ഇന്നത്തെ മത്സരത്തില്‍ ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെ പന്തില്‍ യുസ്‌വേന്ദ്ര ചഹല്‍ പിടിച്ചായിരുന്നു റിഷഭ് പന്തിന്‍റെ മടക്കം. അഞ്ച് പന്തുകള്‍ ക്രീസില്‍ നിന്ന റിഷഭ് 2 റണ്ണേ നേടിയുള്ളൂ. ഈ സീസണിലെ മൂന്ന് മത്സരങ്ങളിലാകെ 17 റണ്‍സേ റിഷഭിനുള്ളൂ.