Web Desk | Published: Apr 2, 2025, 4:34 PM IST
സർജറിയ്ക്ക് ശേഷം ശരത്തിനെ തിരിച്ച് റൂമിലേയ്ക്ക് തന്നെ കൊണ്ടുവന്നിരിക്കുകയാണ്. ശരത്തിന്റെ സർജറി കഴിഞ്ഞ കാര്യം പറയാൻ രേവതി പലതവണ സച്ചിയെ ഫോൺ ചെയ്‌തെങ്കിലും സച്ചി ഫോണെടുക്കാൻ കൂട്ടാക്കിയില്ല . കൂട്ടുകാരൻ മഹേഷ് സച്ചിയോട് ഫോണെടുക്കാൻ പറഞ്ഞെങ്കിലും എടുത്തിട്ട് എന്ത് പറയാനാ എന്നായിരുന്നു സച്ചിയുടെ മറുപടി .
അതേസമയം ശരത്തിന്റെ കൈയ്ക്ക് ബൈക്കിൽ നിന്ന് വീണ് പരിക്ക് പറ്റിയതല്ലെന്നും , ആരോ കൈ പിടിച്ച് ഓടിച്ചതാണെന്നും ഡോക്ടർ രേവതിയോട് പറഞ്ഞു. അതേപ്പറ്റി അവനോട് ചോദിച്ച് മനസ്സിലാക്കാനും ഡോക്ടർ രേവതിയോട് നിർദ്ദേശിച്ചു. ഡോക്ടർ പറഞ്ഞ പ്രകാരം ശരത്തിനോട് ഇത് ബൈക്കിൽ നിന്ന് വീണതാണോ എന്ന് രേവതി ചോദിച്ചപ്പോൾ അതെ എന്ന് തന്നെ ആയിരുന്നു ശരത്തിന്റെ മറുപടി. എന്നാൽ ഒന്നുകൂടി ആവർത്തിച്ച് ചോദിച്ചപ്പോൾ ഇത് ബൈക്കിൽ നിന്ന് വീണ് പരിക്ക് പറ്റിയതല്ലെന്നും സച്ചിയേട്ടൻ കൈ തല്ലി ഒടിച്ചതാണെന്നും അവൻ സത്യം പറഞ്ഞു .സംഭവിച്ച മുഴുവൻ കാര്യങ്ങളും പറയാതെ മഹേഷിനെ തല്ലിയപ്പോൾ ദേഷ്യം വന്ന് സച്ചിയേട്ടൻ പട്ടിയെ തല്ലും പോലെ തല്ലി എന്ന് മാത്രമാണ് അവൻ രേവതിയോട് പറഞ്ഞത് . സച്ചിയാണ് കൈ തല്ലി ഓടിച്ചതെന്ന് അറിഞ്ഞപ്പോൾ രേവതി ആകെ ഞെട്ടിത്തരിച്ചു. അമ്മയുടെയും ദേവുവിന്റെയും അവസ്ഥയും അത് തന്നെ ആയിരുന്നു.
ചന്ദ്രയുടെ ബാഗ് മോഷ്ടിച്ച സി സി ടി വി ദൃശ്യം സച്ചി കണ്ടെന്നോ, താൻ പണം മോഷിടിച്ചത് അറിഞ്ഞാണ് സച്ചി തന്നെ തല്ലിയതെന്നോ ശരത്ത് ആരോടും പറഞ്ഞില്ല...എങ്ങനെ പറയും ? ആ വിവരമറിഞ്ഞാൽ രേവതി തന്നെ അവനെ അടിച്ച് ശെരിപ്പെടുത്തില്ലേ...എന്തായാലും സച്ചി കാരണമാണ് തന്റെ അനിയന് ഈ അവസ്ഥയുണ്ടായതെന്ന് രേവതിക്ക് മനസ്സിലായിക്കഴിഞ്ഞു. സച്ചിയും രേവതിയും ഇക്കാര്യത്തിൽ മിക്കവാറും അടി ആവാനാണ് സാധ്യത. സംഭവ ബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത എപ്പിസോഡിൽ കാണാം