ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവര്‍ക്കായി കര്‍ക്കിടക വാവ് ദിനത്തില്‍ പ്രത്യേക പൂജകൾ

By Web Team  |  First Published Aug 3, 2024, 11:33 PM IST

രണമടഞ്ഞവരുടെ ആത്മശാന്തിക്കും മോക്ഷത്തിനുമായി ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് പ്രത്യേക പൂജകള്‍ നടന്നത്. 

Special pujas on Karkidaka Vav day for landslide victims

രാമങ്കരി:  വയനാട് ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി വേഴപ്രാ മേജര്‍ കൊട്ടാരത്തില്‍ ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ദിനത്തില്‍ പ്രത്യേക പൂജകള്‍ നടന്നു. മരണമടഞ്ഞവരുടെ ആത്മശാന്തിക്കും മോക്ഷത്തിനുമായി ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് പ്രത്യേക പൂജകള്‍ നടന്നത്. 

തുടര്‍ന്ന് നിരവധി ഭക്തജനങ്ങളാണ് ബലിതര്‍പ്പണം നടത്തിയത്. ചടങ്ങുകളോടനുബന്ധിച്ച് പ്രഭാസുദന്‍ രാമങ്കരിയുടെ നേതൃത്വത്തില്‍ ഗാനാര്‍ച്ചനയും നടന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് രാജേഷ് സോമന്‍, സെക്രട്ടറി രാജന്‍ കല്ലുമ്മേല്‍, മിനി അജികുമാര്‍, ഗിരീഷ് ജി. നന്ദനം, നിഷാദ് കല്ലുമ്മേല്‍, ക്ഷേത്രം മേല്‍ശാന്തി വി.കെ ഗോപന്‍ ശര്‍മ്മ തുടങ്ങിയവര്‍ നേതൃത്വം നൽകി.

Latest Videos

കേന്ദ്രത്തിന്റെ മുന്നറിയിപ്പ്, കേരളതീരം മുതൽ തെക്കൻ ഗുജറാത്ത്‌ വരെ ന്യൂനമർദ്ദ പാത്തി; ഇന്നും നാളെയും മഴ കൂടും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image