ശിവഗിരി തീര്‍ത്ഥാടനം: അഞ്ച് സ്‌കൂളുകള്‍ക്ക് അവധി

By Web TeamFirst Published Dec 29, 2023, 10:02 PM IST
Highlights

ഡിസംബര്‍ 30 മുതല്‍ 2024 ജനുവരി ഒന്ന് വരെയാണ് ഈ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ കളക്ടര്‍ ഇന്‍ചാര്‍ജ് അനില്‍ ജോസ്.

വര്‍ക്കല: 91-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിനോട് അനുബന്ധിച്ച് സേവനമനുഷ്ഠിക്കുന്ന പൊലീസുകാര്‍ക്കും മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വോളണ്ടിയര്‍മാര്‍ക്കും താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. വര്‍ക്കല ഗവ.മോഡല്‍ എച്ച്.എസ്, വര്‍ക്കല ഗവ.എല്‍.പി.എസ്, ഞെക്കാട് ഗവ.എച്ച്.എസ്.എസ്, ചെറുന്നിയൂര്‍ ഗവ.എച്ച്.എസ്, വര്‍ക്കല എസ്.വി പുരം ഗവ.എല്‍.പി.എസ് എന്നീ സ്‌കൂളുകള്‍ക്കാണ് അവധി നല്‍കിയത്. ഡിസംബര്‍ 30 മുതല്‍ 2024 ജനുവരി ഒന്ന് വരെയാണ് ഈ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ കളക്ടര്‍ ഇന്‍ചാര്‍ജ് അനില്‍ ജോസ്.ജെ അറിയിച്ചു. 

ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വര്‍ക്കല ശിവഗിരിയിലും ചെമ്പഴന്തി ഗുരുകുലത്തിലും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന വികസന ഫോട്ടോ എക്സിബിഷന് നാളെ തുടക്കമാകും. ചെമ്പഴന്തിയില്‍ രാവിലെ ഒന്‍പത് മണിക്ക് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ എക്സിബിഷന്‍ ഉദ്ഘാടനം ചെയ്യും. ശിവഗിരിയിലെ പ്രദര്‍ശനം ഉച്ചയ്ക്ക് ശേഷം വി. ജോയി എം.എല്‍.എയും ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ, ശ്രീനാരായണ ധര്‍മ്മസംഘം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മറ്റു സ്വാമിമാര്‍, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശന്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ. എം. ലാജി തുടങ്ങിയവരും പങ്കെടുക്കും.

Latest Videos

ശിവഗിരി തീര്‍ത്ഥാടനത്തിന് 30നാണ് തുടക്കമാകുന്നത്. തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും തീര്‍ത്ഥാടന മഹാസമ്മേളനം കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമനും നിര്‍വഹിക്കും. ജനുവരി ഒന്നിനാണ് തീര്‍ത്ഥാടനം സമാപിക്കുക. 

പത്താം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പമുള്ള ഫോട്ടോഷൂട്ട്; അധ്യാപികയുടെ പ്രതികരണം 
 

click me!