ഉടമസ്ഥർ അറിയാതെ സിം കാർഡ് എടുത്ത് തട്ടിപ്പ്; പ്രതി മലപ്പുറത്ത് പിടിയിൽ

By Web TeamFirst Published Jul 10, 2024, 9:41 PM IST
Highlights

കൊണ്ടോട്ടി സ്വദേശിയും സിം കാർഡ് സെയിൽസ്മാനുമായ അബ്ദുൽ ഷമീറാണ് സൈബർ പൊലീസിന്റെ പിടിയിലായത്.

മലപ്പുറം: ഉടമസ്ഥർ അറിയാതെ സിം കാർഡ് എടുത്ത് തട്ടിപ്പ് നടത്തിയ കേസിൽ പ്രതി മലപ്പുറത്ത് പിടിയിൽ. കൊണ്ടോട്ടി സ്വദേശിയും സിം കാർഡ് സെയിൽസ്മാനുമായ അബ്ദുൽ ഷമീറാണ് സൈബർ പൊലീസിന്റെ പിടിയിലായത്.

2023 നവംബറിൽ മലപ്പുറം ജില്ലയിൽ ബിഎസ്എൻഎൽ സിം കാർഡുകൾ ഒന്നിച്ച് ആക്ടീവ് ആവുകയും പിന്നീട് ഒരുമിച്ച് ഡീആക്റ്റീവായി മറ്റ് കമ്പനികളിലേക്ക് പോർട്ട് ചെയ്യുകയും ചെയ്തു. ഇതേത്തുടർന്ന് സൈബർ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇത്തരത്തിൽ 180 ഓളം ബിഎസ്എൻഎൽ സിംകാർഡുകൾ ഒന്നിച്ച് മറ്റു സേവന ദാതാക്കളിലേക്ക് മാറിയെന്നും തെളിഞ്ഞത്. എന്നാൽ ഈ കാർഡുകൾ ഉടമസ്ഥർ അറിയാതെ എടുത്തവയാണ്.

Latest Videos

ഇത്തരത്തിൽ കൈക്കലാക്കുന്ന സിം കാർഡുകൾ ഉടമസ്ഥർ അറിയാതെ യൂണിഖ് പോർട്ടിങ് കോഡ് ശേഖരിച്ച് വില്പന നടത്തുകയാണ് പതിവ്. പിടിയിലായ അബ്ദുൽ ഷമീറിന്റെ വീട്ടിൽ നിന്നും 1500 ഓളം വിവിധ കമ്പനികളുടെ സിം കാർഡുകളും, 1000ൽ പരം സിം കാർഡ് കവറുകളും, 172000 രൂപയും പൊലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!