തണ്ണിമത്തൻ കഴിച്ച് ദേഹാസ്വാസ്ഥ്യം; അഞ്ച് പേർ ചികിത്സ തേടി

By Web Team  |  First Published May 4, 2024, 1:52 PM IST

മണ്ണാർക്കാട് താലൂക്ക് ആശുപതിയിലാണ് അഞ്ച് പേരും ചികിത്സ തേടിയത്.


മണ്ണാർക്കാട്: തണ്ണിമത്തൻ കഴിച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ച് പേർ ചികിത്സ തേടി. മണ്ണാർക്കാട്  അരിയൂർ കണ്ടമംഗലം സ്വദേശികളായ സുലൈഖ (45), ഷംനമോൾ (16), മുബഷീറ (18), സലീന (40), ആത്തിക (39) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മണ്ണാർക്കാട് താലൂക്ക് ആശുപതിയിലാണ് അഞ്ച് പേരും ചികിത്സ തേടിയത്. ഇന്നലെ രാത്രി ഒൻപതരയോടെ ആണ് ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയാണ് ഇവർ തണ്ണിമത്തൻ കഴിച്ചത്. തുടർന്ന് കുറച്ചു നേരം കഴിഞ്ഞപ്പോൾ ഛർദിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. രണ്ടു മണിക്കൂർ നിരീക്ഷണത്തിനു ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. 

Latest Videos

നാല് മാസം ബാങ്ക് കയറിയിറങ്ങിയെന്ന് ജീവനൊടുക്കിയ സോമസാഗരത്തിന്‍റെ മകൾ; ഓഡിറ്റ് വീഴ്ച സമ്മതിച്ച് ബാങ്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!