കൊവിഡ് നിയന്ത്രണങ്ങളുടെ തുടക്കം മുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കി വരുന്ന സഹായങ്ങളുടെ തുടര്‍ച്ചയാണിത്.
ഇടുക്കി: കൊവിഡ് - 19 വിവരശേഖരണത്തിനും വിശകലനത്തിനുമായി ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കമ്പ്യൂട്ടര്‍ സംഭാവന ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇടുക്കി റീജണല്‍ മാനേജര്‍ മാര്‍ട്ടിന്‍ ജോസില്‍ നിന്നും ഇടുക്കി ഡിഎംഒ. ഡോ. എന്‍ പ്രിയ, തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ഉമാ ദേവി എന്നിവര്‍ ചേര്‍ന്ന് കമ്പ്യൂട്ടര്‍ ഏറ്റുവാങ്ങി.
കൊവിഡ് നിയന്ത്രണങ്ങളുടെ തുടക്കം മുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കി വരുന്ന സഹായങ്ങളുടെ തുടര്‍ച്ചയാണിത്. ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും, ഏകോപിപ്പിക്കുന്നതിനും സഹായം വളരെയധികം ഉപകാരപ്രദമാകുമെന്ന് ഡിഎംഒ പറഞ്ഞു.
ചടങ്ങില്‍ എസ്ബിഐ മാര്‍ക്കറ്റിംഗ് വിഭാഗം ചീഫ് മാനേജര്‍ സനുമോന്‍ വി.എസ്, മാനേജര്‍ അനീഷ് ചെല്ലപ്പന്‍, കാരിക്കോട് ശാഖാ മാനേജര്‍ ജോര്‍ജ്ജ് മാത്യു, ആര്‍എംഓ. ഡോ. പ്രീതി സി ജെ., നേഴ്സിംങ് സൂപ്രണ്ട് അന്നമ്മ, ഹാരീസ, സ്റ്റാഫ് സെക്രട്ടറി രഘു.കെ.ആര്‍., ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍, ജെഎച്ച്ഐ. ബിജു.പി. എന്നിവര്‍ സംസാരിച്ചു.