പ്രതീകാത്മകമായി മെഴുകുതിരി കത്തിച്ച് മൗന പ്രാർത്ഥനയും നടത്തി പ്രതിഷേധിച്ച ശേഷമാണ് നാട്ടുകാർ മടങ്ങിയത്
പത്തനംതിട്ട: എസ് ബി ഐയുടെ എ ടി എം കൗണ്ടർ കഴിഞ്ഞ ഒരു വർഷമായി തുറന്നു പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ എ ടി എം കൗണ്ടറിന്‍റെ ഒന്നാം ഒന്നാം ചരമ വാർഷികവും പ്രതിഷേധ കുട്ടായ്മയും നടത്തി. പ്രതീകാത്മകമായി മെഴുകുതിരി കത്തിച്ച് മൗന പ്രാർത്ഥനയും നടത്തി പ്രതിഷേധിച്ച ശേഷമാണ് നാട്ടുകാർ മടങ്ങിയത്.
undefined
വാളക്കുഴി എസ് ബി ഐയുടെ എ ടി എം കൗണ്ടർ കഴിഞ്ഞ ഒരു വർഷമായി തുറന്നു പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് എന്‍റെ ഗ്രാമം വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. പ്രസിഡന്‍റ് വി കെ ഈപ്പന്‍റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ സമ്മേളനത്തിൽ വൈസ് പ്രസിഡന്‍റ് ബ്ലെസ്സൺ തോമസ്, സെക്രട്ടറി സുജിത് ടി എസ്, ജോയിന്‍റ് സെക്രട്ടറിമാരായ ഷിജു പി ജോസഫ്, ബിബിൻ കുര്യൻ, ട്രസ്റ്റിമാരായ ഷാജി തോമസ്, ബിനു ടി സാമുവേൽ, തോമസ് വർഗീസ്, ഡേവിഡ് മാത്യു എന്നിവർ പ്രസംഗിച്ചു. എ ടി എം കൗണ്ടർ ഉടനെ പ്രവർത്തനക്ഷമം ആക്കിയില്ലെങ്കിൽ കൂടുതൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം