സാമൂഹ്യ പ്രതിബദ്ധയുള്ള തലമുറ ഉണ്ടായാൽ മാത്രമേ സുരക്ഷിതമായ സമൂഹത്തെ നിർമ്മിക്കാൻ കഴിയൂ പി.വിജയൻ ഐപിഎസ്

പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ  സംസ്ഥാന പ്രസിഡന്‍റ് ആർ. പ്രശാന്ത്  മോഡറേറ്റർ ആയിരുന്നു.  

safety and well being society can only be built by a socially committed generation says p vijayan ips

തിരുവനന്തപുരം: സാമൂഹ്യ പ്രതിബദ്ധയുള്ള ഒരു തലമുറ ഉണ്ടായാൽ മാത്രമേ സുരക്ഷിതമായ സമൂഹത്തെ നിർമ്മിക്കാൻ കഴിയൂവെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവി പി.വിജയൻ ഐ.പിഎസ്. കുട്ടികൾ നല്ല രീതിയിൽ സന്തോഷത്തോടെ ജീവിക്കണമെന്നും, ഉയർന്ന സ്ഥാനങ്ങളിൽ എത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആനാട് മോഹൻദാസ് എൻജിനീയറിങ് കോളജിൽ സംഘടിപ്പിച്ച സുരക്ഷിത ഭവനം സുരക്ഷിത സമൂഹം എന്ന സംവാദ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു പി വിജയൻ.

കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ  സംസ്ഥാന പ്രസിഡന്‍റ് ആർ. പ്രശാന്ത്  മോഡറേറ്റർ ആയിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ചീഫ്  റിപ്പോർട്ടർ കെ.അരുൺകുമാർ മുഖ്യപ്രഭാഷണം നടത്തി. മോഹൻദാസ് എൻജിനീയറിങ് കോളജ്  പ്രിൻസിപ്പൽ ഡോ സുരേഷ്ബാബു കെപിഒഎ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി വി. ചന്ദ്രശേഖരൻ, തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡണ്ട് കെഎൽ നിഷാന്ത്, ജില്ലാ സെക്രട്ടറി ആർ. കെ ജ്യോതിഷ്, കെ പി എ റൂറൽ ജില്ലാ പ്രസിഡൻ്റ് കൃഷ്ണലാൽ.ജി.എസ് , കെപിഎ ജില്ല നിർവാഹക സമതി അംഗം ഡി.ഗോപകുമാർ  എന്നിവർ സംസാരിച്ചു.

Latest Videos

Read More :  ഡ്രൈവർക്ക് ബിപി കൂടി, നിയന്ത്രണം വിട്ട ബസ് പോസ്റ്റും 4 ടൂവീലറുകളും തകർത്ത് വിശ്രമ കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി

vuukle one pixel image
click me!