കൊടുങ്ങല്ലൂരിൽ ഭരണിക്ക് കച്ചവടത്തിന് വന്ന യുവാവിനെ മർദിച്ച് കൊല്ലാൻ ശ്രമം; പ്രതി അറസ്റ്റിൽ

മദ്യപിച്ചെത്തിയ അഷറഫ് യാതൊരു പ്രകോപനവുമില്ലാതെ സഞ്ചുവിനെ മർദ്ദിച്ചുവെന്നാണ് കേസ്. പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.

Drunk man abused and attempted to kill a street vendor during kodungallur bharani festival

തൃശൂർ:    കൊടുങ്ങല്ലൂരിൽ ഭരണിക്ക് കച്ചവടം നടത്തുന്നതിനായി വന്ന ഇടുക്കി സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. എടവിവങ്ങ് കുഞ്ഞയിനി സ്വദേശിയായ ഒസാലു വീട്ടിൽ അഷറഫ് (53 ) നെയാണ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്.  ഇടുക്കി വട്ടോളി വീട്ടിൽ സഞ്ചു (34)വിനെ മുളവടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.  

സഞ്ചു കൊടുങ്ങല്ലൂർ ഭരണി ഉത്സവത്തിനായി ആൾരൂപ കച്ചവടം നടത്തുന്നതിനായി ഭാര്യയ്ക്കൊപ്പം  വന്നതായിരുന്നു. കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്റെ തെക്കെ നടയിൽ കച്ചവടം നടത്തുന്ന ഇവരുടെ അടുത്തേക്ക്  മദ്യപിച്ച് വന്ന അഷറഫ് യാതൊരു പ്രകോപനമുമില്ലാതെ അസഭ്യം പറയുകയായിരുന്നു. തുടർന്ന് സഞ്ചുവിനെ തടഞ്ഞു നിർത്തി കൈയ്യിലുണ്ടായിരുന്ന മുള വടികൾ കൊണ്ട് തലയുടെ പിൻഭാഗത്തും മൂക്കിലും അടിച്ച് പരിക്കേൽപ്പിച്ചു. വീണ്ടും തലയിൽ അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമാണ് ചെയ്തുവെന്നാണ് കേസ്.

Latest Videos

സഞ്ചുവിന്റെ പരാതിയിൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അഷറഫിനെ പിടികൂടുകയായിരുന്നു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുണ ബി.കെ, സബ് ഇൻസ്പെക്ടർ സാലിം കെ, അസി. സബ് ഇൻസ്പെക്ടർ ബാബു, സിവിൽ പോലീസ് ഓഫീസർമാരായ അനസ്, അഖിൽ രാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!