ബാലുശ്ശേരിയിലെ നവീകരിച്ച റോഡ്, ഒരേ ഭാഗത്ത് നാല് അപകടങ്ങൾ, മൂന്ന് മരണം; ഒടുവിൽ പൊലിഞ്ഞത് ഹാരിസിന്റെ ജീവൻ

By Web TeamFirst Published Jan 27, 2024, 10:29 PM IST
Highlights

മാസങ്ങള്‍ക്കിടെ നടന്നത് നാല് വാഹനാപകടങ്ങള്‍; ഒടുവില്‍ പൊലിഞ്ഞത് ഹാരിസിന്റെ ജീവന്‍

കോഴിക്കോട്: ബാലുശ്ശേരി-താമരശ്ശേരി സംസ്ഥാന പാതയില്‍ എകരൂല്‍ മുതല്‍ ബാലുശേരിമുക്ക് വരെയുള്ള ഭാഗത്ത് വാഹനാപകടങ്ങള്‍ പതിവാകുന്നു. അവസാനമായി ബൈക്ക് മതിലില്‍ ഇടിച്ചുകയറി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കിനാലൂര്‍ പാലന്തലക്കല്‍ ഇടവന അലിയുടെ മകന്‍ ഹാരിസ്(33) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

വ്യാഴാഴ്ച രാത്രിയാണ് വട്ടോളി ബസാറിന് സമീപം വച്ച് അപകടമുണ്ടായത്. ഹാരിസ് സഞ്ചരിച്ച ബുള്ളറ്റ് സമീപത്തെ ഓവുചാലിന്റെ പാര്‍ശ്വഭിത്തിയിലും ഇതിനടുത്തള്ള കെട്ടിടത്തിന്റെ ചുമരിലേക്കും ഇടിച്ചു കയറുകയായിരുന്നു. അതുവഴി കടന്നുപോവുകയായിരുന്ന ഹൈവേ പൊലീസിന്റെ സഹായത്തോടെ നാട്ടുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 

Latest Videos

വട്ടോളി ബസാറില്‍ മത്സ്യവില്‍പന നടത്തുന്നയാളാണ് ഹാരിസ്. രാത്രി കട അടച്ച ശേഷം ബാലുശ്ശേരി ഭാഗത്തേക്ക് പോകവേയാണ് അപകടമുണ്ടായത്. അപകടകാരണം വ്യക്തമായിട്ടില്ല. റോഡ് നവീകരിച്ച ശേഷം ഏതാണ്ട് ഒരേ ഭാഗത്ത് തന്നെ നാല് അപകടങ്ങള്‍ നടന്നതായി നാട്ടുകാര്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് കരുമലയിലുണ്ടായ അപകടത്തില്‍ യുവാവും യുവതിയും മരിച്ചിരുന്നു. റോഡിലെ സൗകര്യം വര്‍ധിച്ചതോടെ ഭൂരിഭാഗം ഹനങ്ങളും അമിത വേഗതയിലാണ് വരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

അതേസമയം, കോഴിക്കോട് താമരശ്ശേരി ചുരത്തിൽ സ്കൂൾ വാൻ ബ്രേക്ക് നഷ്ടപ്പെട്ട് അപകടം. ബ്രേക്ക് നഷ്ടപ്പെട്ട സ്കൂള്‍ വാന്‍ റോഡിന്‍റെ ഒരു വശത്തായുള്ള മതിലില്‍ ഇടിച്ചുകയറുകയായിരുന്നു. എതിര്‍ഭാഗത്തേക്ക് പോകാത്തതിനാല്‍ തന്നെ വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. എതിര്‍വശത്ത് വലിയ കുഴിയാണുള്ളത്. മതിലില്‍ ഇടിച്ചുനിന്നതിനാലാണ് വലിയ അപകടമൊഴിവായത്.  ഇന്നലെ വൈകിട്ടോടെ ഒന്നാം വളവിന് താഴെയാണ് അപകടമുണ്ടായത്. മലപ്പുറം വേങ്ങരയിലെ കെആർഎച്ച്എസ് സ്കൂളിലെ അധ്യാപകരും, ജീവനക്കാരും, അവരുടെ കുട്ടികളും സഞ്ചരിച്ച വാനാണ് അപകടത്തിൽപ്പെട്ടത്. 

ഇന്ന് നടന്നു തുടങ്ങും, ആകാശം തൊട്ട് കാടറിഞ്ഞ് ഇറങ്ങാം, അഗസ്ത്യാർകൂടം ഒരുക്കുന്ന കാഴ്ചയും അനുഭവവും ചെറുതല്ല

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!