കോഴിക്കോട്ടെ സ്വർണ മൊത്ത വിൽപ്പന കേന്ദ്രത്തിൽ റെയ്‌ഡ്; ഒരു കോടി രൂപയോളം പിഴ

By Web Team  |  First Published Jul 24, 2020, 10:07 PM IST

കേരളത്തിലുടനീളം സ്വർണാഭരണങ്ങൾ മൊത്ത വിൽപ്പന നടത്തി വന്നിരുന്ന സ്ഥാപനത്തിലായിരുന്നു പരിശോധന


കോഴിക്കോട്: നഗരത്തിലെ സ്വർണാഭരണ മൊത്തവിതരണ വ്യാപാര സ്ഥാപനത്തിൽ നടന്ന ജിഎസ്‌ടി ഇന്റലിജൻസ് പരിശോധനയിൽ മുപ്പത് കോടിയുടെ കണക്കിൽപ്പെടാത്ത വിൽപ്പന കണ്ടെത്തി. ജാഫർ ഖാൻ കോളനി റോഡിലെ ഷാ ഗോൾഡിലാണ് റെയ്ഡ് നടത്തിയത്. കേരളത്തിലുടനീളം സ്വർണാഭരണങ്ങൾ മൊത്ത വിൽപ്പന നടത്തിവന്നിരുന്ന സ്ഥാപനത്തിലായിരുന്നു പരിശോധന. നികുതിയും പിഴയുമായാണ് ഒരു കോടിയോളം രൂപ ഈടാക്കിയത്.

പരിശോധനയിൽ സംസ്ഥാന ജിഎസ്‌ടി വകുപ്പ് ജോയിന്റ് കമ്മീഷണർ ഇന്റലിജൻസ് ഫിറോസ് കാട്ടിൽ, ഡെപ്യൂട്ടി കമീഷണർ ഇന്റലിജൻസ് എ. ദിനേശ്‌കുമാർ, ഡെപ്യൂട്ടി കമ്മീഷണർ ഐ.ബി. വിജയകുമാർ, അസിസ്റ്റന്റ് കമ്മീഷണർ ദിനേശ് കുമാർ ബി, അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസർമാരായ ജീജ, ഷിജോയ് ജെയിംസ്, ശോഭിഷ് രാഗിത്, ശശിധരൻ ഇല്ലത്ത്, ബിജു, ശിവദാസൻ, ശ്രീഗേഷ്, രാജേഷ് തോമസ്, ഡ്രൈവർമാരായ രാഗേഷ്, ജ്യോതിഷ് എന്നിവർ പങ്കെടുത്തു.

Latest Videos

undefined

എം ശിവശങ്കറിന് ക്ലീൻ ചിറ്റില്ല; കസ്റ്റംസിനും എൻഐഎക്കും പിന്നാലെ എൻഫോഴ്സ്മെന്‍റും ചോദ്യം ചെയ്യും    

സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ക്കായി എന്‍ഐഎ; ജൂലൈ ഒന്ന് മുതല്‍ 12 വരെയുള്ള ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു

click me!