കൊച്ചിക്ക് അഭിമാനകരമായ നേട്ടം, ഇത് രണ്ടാം വട്ടം, അർബൻ ട്രാൻസ്‌പോർട്ടിലെ മികവിനുള്ള പുരസ്കാരം

By Web TeamFirst Published Oct 26, 2024, 4:52 PM IST
Highlights

ദേശീയ മത്സരത്തിൻ്റെ ഭാഗമായ ഈ അംഗീകാരം രണ്ടാം തവണയാണ് കൊച്ചിക്ക് ലഭിക്കുന്നത്

കൊച്ചി: "ഏറ്റവും സുസ്ഥിര ഗതാഗത സംവിധാനമുള്ള നഗരം" എന്ന വിഭാഗത്തിൽ കൊച്ചിക്ക് "അർബൻ ട്രാൻസ്‌പോർട്ടിലെ മികവിനുള്ള അവാർഡ്". ഇന്ത്യാ ഗവൺമെൻ്റ് ഓഫ് ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്‌സ് (MoHUA) നടത്തുന്ന ദേശീയ മത്സരത്തിൻ്റെ ഭാഗമായ ഈ അംഗീകാരം രണ്ടാം തവണയാണ് കൊച്ചിക്ക് ലഭിക്കുന്നത്, ആദ്യത്തേത് 2021-ലായിരുന്നു. ഇന്ത്യയിലുടനീളമുള്ള നഗര ഗതാഗത, മൊബിലിറ്റി മേഖലയിൽ മികച്ച പരിശീലനങ്ങളും വിജ്ഞാന കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വാർഷിക പരിപാടിയാണ്  MoHUA നടത്തുന്ന യുഎംഐ 2024 (അർബൻ മൊബിലിറ്റി ഇന്ത്യ 2024). ഇതിന്റെ ഭാഗമായാണ് മത്സരം നടക്കുന്നത്.  

നഗരത്തിനുവേണ്ടി കെഎംആർഎൽ ആണ് എൻട്രി സമർപ്പിക്കുകയും ഈ മാസം ആദ്യം മന്ത്രാലയത്തിന് അവതരണം നൽകുകയും ചെയ്തത്. രണ്ട് മെട്രോ സംവിധാനങ്ങളുള്ള ഏക നഗരമാണ് കൊച്ചി. കൊച്ചി മെട്രോ റെയിലിനൊപ്പം വാട്ടർ മെട്രോയും ഇത്തവണ കൊച്ചിയുടെ നേട്ടത്തിന് വഴിയൊരുക്കി. ഗുജറാത്തിലെ ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ കൺവെൻഷൻ സെൻ്ററിൽ 2024 ഒക്ടോബർ 27-ന് ഷെഡ്യൂൾ ചെയ്തിട്ടുള്ള യുഎംഐ കോൺഫറൻസ് 2024-ൻ്റെ മൂല്യനിർണ്ണയ സെഷനിൽ ഭവന, നഗരകാര്യ മന്ത്രി മനോഹർ ലാൽ അവാർഡ് സമ്മാനിക്കും. 

Latest Videos

ലോകോത്തര, സുസ്ഥിരമായ നഗര ഗതാഗത സംവിധാനം നൽകാനുള്ള കൊച്ചിയുടെ തുടർച്ചയായ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് മെട്രോ അധികൃതര്‍ വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന നൂതന നഗര ഗതാഗത സംവിധാനം സൃഷ്ടിക്കുന്നതിൽ സംസ്ഥാന സർക്കാരിൻ്റെ മാതൃകാപരമായ പ്രകടനത്തിന് കൂടി അവകാശപ്പെട്ടതാണ് ഈ അംഗീകാരമെന്നും കെഎംആര്‍എൽ അവകാശപ്പെട്ടു.

വാട്ടർ മെട്രോ, സൈക്കിളുകൾ, ഇ-ഓട്ടോകൾ, ഇ-ബസുകൾ, സൗരോർജ്ജ പദ്ധതികൾ, ലിംഗഭേദം ഉൾക്കൊണ്ടുള്ള പദ്ധതികൾ തുടങ്ങിയ ക്ലീൻ എനർജി സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നതിൽ  കെഎംആര്‍എല്ലി-ൻ്റെ നിരന്തര ശ്രമങ്ങളെല്ലാം ഈ അവാർഡ് വീണ്ടും നേടിയെടുക്കുന്നതിനുള്ള പ്രധാന ഘടകങ്ങളായി. ഇ-ഫീഡർ സേവനങ്ങൾ ഉൾപ്പെടെ പൊതു ഗതാഗതരംഗത്ത് വിവിധ സാങ്കേതിക കണ്ടുപിടിത്തങ്ങൾ ആവിഷ്‌കരിച്ച് പൊതുഗതാഗതത്തിൻ്റെ വിവിധ മേഖലകളിൽ കൊച്ചി നഗരം സവിശേഷമായതായും കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

11.2 കിലോമീറ്റർ, 2025 നവംബറിൽ കാക്കനാട്ടേക്ക് കുതിക്കാൻ കൊച്ചി മെട്രോ; സ്റ്റേഷൻ നിർമാണത്തിന് തുടക്കം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!