കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; മാനന്തവാടി താലൂക്കില്‍ നിരോധനാജ്ഞ

By Web Team  |  First Published Aug 3, 2020, 9:35 PM IST

കണ്ടെയ്ന്‍മെന്റ് സോണുകളുമായി ബന്ധപ്പെട്ടുള്ള മറ്റ് നിയന്ത്രണങ്ങളെല്ലാം മാനന്തവാടി താലൂക്കിലും ബാധകമായിരിക്കും.


കല്‍പ്പറ്റ: കൊവിഡ് വ്യാപനം രൂക്ഷമായ മാനന്തവാടി താലൂക്കില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ഇന്ന് (03.08.20) രാത്രി ഒമ്പത് മണി മുതല്‍ ഓഗസ്റ്റ് പത്ത് വരെ സിആര്‍പിസി സെക്ഷൻ 144 (1), (2), (3) പ്രകാരം ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുല്ല നിരോധനാജ്ഞ പുറപ്പെടുവിച്ചു.

മാനന്തവാടി നഗരസഭയും ആറ് ഗ്രാമപഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്നതാണ് മാനന്തവാടി താലൂക്ക്. പൊതുസ്ഥലത്ത് ഒരു സമയത്ത് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച്കൂടരുത്, എല്ലാ സാംസ്‌കാരിക, മത ചടങ്ങുകളും ആഘോഷ പരിപാടികളും, എല്ലാ ആരാധന കേന്ദ്രങ്ങളിലെയും ഒരുമിച്ച് ചേരലും ഗ്രൂപ്പ് മത്സരങ്ങളും ടൂര്‍ണമെന്റുകളും ഗ്രൗണ്ടിലെ കളികളും, എല്ലാവിധ പ്രകടനങ്ങളും, ആദിവാസി കോളനികളിലേക്കുള്ള പ്രവേശനം, വിവാഹം, ഗൃഹപ്രവേശം മുതലായ ചടങ്ങുകള്‍ നടത്താന്‍ പാടില്ല. 

Latest Videos

എന്നാല്‍, ശവ സംസ്‌കാര ചടങ്ങുകളില്‍ പരമാവധി അഞ്ചു പേര്‍ക്ക് പങ്കെടുക്കാം. ഇതിന് പുറമെ കണ്ടെയ്ന്‍മെന്റ് സോണുകളുമായി ബന്ധപ്പെട്ടുള്ള മറ്റ് നിയന്ത്രണങ്ങളെല്ലാം മാനന്തവാടി താലൂക്കിലും ബാധകമായിരിക്കും.

click me!