രാത്രി യാത്രാ നിയന്ത്രണം: തിരുവനന്തപുരത്ത് പരിശോധന കര്‍ശനമാക്കി പൊലീസ്

By Web Team  |  First Published Jun 27, 2020, 11:38 PM IST

സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂർണലോക്ക്ഡൗൺ ഒഴിവാക്കിയതായി സംസ്ഥാന സര്‍ക്കാര്‍ വിശദമാക്കിയിരുന്നു. ഇനി മുതൽ ഒരു ഞായറാഴ്ചകളിലും സംസ്ഥാനത്ത് പൂർണ അടച്ചിടൽ ഉണ്ടാകില്ല. 


തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം ചെറുക്കുന്നതിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ പരിശോധന ഊര്‍ജ്ജിതം. രാത്രി യാത്രാ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി രാത്രി 9 മുതൽ പുലർച്ചെ 5 വരെ പൊലീസ് പരിശോധന നടത്തും. ഇതിന്‍റെ ഭാഗമായി രാത്രി 9 മുതൽ 10 വരെ തിരുവനന്തപുരം സിറ്റി പൊലീസ് നഗരത്തിൽ പ്രത്യേക പരിശോധന നടത്തി. ഡിസിപി ദിവ്യ ഗോപിനാഥാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂർണലോക്ക്ഡൗൺ ഒഴിവാക്കിയതായി സംസ്ഥാന സര്‍ക്കാര്‍ വിശദമാക്കിയിരുന്നു. ഇനി മുതൽ ഒരു ഞായറാഴ്ചകളിലും സംസ്ഥാനത്ത് പൂർണ അടച്ചിടൽ ഉണ്ടാകില്ല. കഴിഞ്ഞയാഴ്ച അടക്കം നൽകിയ ഇളവുകൾ പരിശോധിച്ചാണ് ഇനി അങ്ങോട്ടുള്ള ഞായർ അടച്ചിടൽ തുടരേണ്ടെന്ന്  തീരുമാനിച്ചത്. എന്നാൽ എന്നാൽ കണ്ടെയ്ൻമെന്‍റ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള എല്ലാ ജാഗ്രതാ നിർദേശങ്ങളും അതേപോലെ തുടരും. ഇവിടങ്ങളിൽ നിയന്ത്രണങ്ങളിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. 

Latest Videos

ജനങ്ങൾ സർക്കാർ നിർദേശിക്കുന്ന എല്ലാ ജാഗ്രതാ നിർദേശങ്ങളും പാലിക്കണമെന്നും സംസ്ഥാനസർക്കാർ വ്യക്തമാക്കുന്നു. ഉടൻ ഇത് സംബന്ധിച്ച് വിശദമായ ഉത്തരവിറക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സംസ്ഥാനത്ത് പുതുതായി രോഗബാധിതരാകുന്നവരുടെ എണ്ണം തുട‍ർച്ചയായുള്ള ദിവസങ്ങളിൽ നൂറ് കടക്കുന്ന സാഹചര്യത്തിലാണ് ഇളവുകൾ സംസ്ഥാനസർക്കാർ കൊണ്ടുവരുന്നത് എന്നതും ശ്രദ്ധേയമാണ്.
 

click me!