ഒട്ടകപ്പുറത്തെ കല്യാണ ആഘോഷം അതിരുവിട്ടു; കണ്ണൂരിൽ വരനെതിരെ കേസ്

By Web Team  |  First Published Jan 17, 2024, 12:33 PM IST

വാരം ചതുരക്കിണർ സ്വദേശി റിസ്വാനും ഒപ്പമുണ്ടായിരുന്ന ഇരുപത്തഞ്ചോളം പേർക്കുമാണ് കേസെടുത്തത്.


കണ്ണൂർ : കല്യാണ ആഘോഷം അതിരുവിട്ടതോടെ കണ്ണൂരിൽ വരനെതിരെ പൊലീസ് കേസെടുത്തു. 
വാരം ചതുരക്കിണർ സ്വദേശി റിസ്വാനും ഒപ്പമുണ്ടായിരുന്ന ഇരുപത്തഞ്ചോളം പേർക്കുമെതിരെയാണ് കേസെടുത്തത്.

ഒട്ടകപ്പുറത്തെത്തിയ വരനും സംഘവും മട്ടന്നൂർ-കണ്ണൂർ പാതയാണ് തടസപ്പെടുത്തിയത്. ഒട്ടകപ്പുറത്തേറി നായകൻ. പുറകെ മേളവും പടക്കം പൊട്ടിക്കലും. നടുറോഡിലാണ് വെറൈറ്റിയെല്ലാം നടന്നത്. ഇതോടെ വിമാനത്താവളത്തിലേക്കുളള സംസ്ഥാന പാത ആകെ ബ്ലോക്കായി. യാത്രക്കാർ കുടുങ്ങി. ഒരു മണിക്കൂറോളം പെട്ടുപോയ യാത്രക്കാർ ഒടുവിൽ പൊലീസിനെ വിളിച്ചു. പൊലീസെത്തി വരനെ താഴെയിറക്കി. വഴി ക്ലിയറാക്കി. കല്യാണത്തിന്യ കയറും മുന്നേ വരന്‍റെ പേരും വിലാസവും എഴുതിയെടുത്താണ് ചക്കരക്കൽ പൊലീസ് വിട്ടത്. കൈവിട്ട കല്യാണമേളം വൈറലായതോടെയാണ് രണ്ട് ദിവസം കഴിഞ്ഞ് സ്വമേധയാ കേസ്. 

Latest Videos

undefined

4000 കോടിയുടെ പദ്ധതി, തൊഴിൽ അവസരങ്ങൾ, ദക്ഷിണേന്ത്യയുടെ വികസനത്തിൽ നാഴികക്കല്ലാകുമെന്ന് പ്രധാനമന്ത്രി

അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് ചക്കരക്കൽ പൊലീസ് കേസെടുത്തത്.  വഴിമുടക്കിയുളള കല്യാണ ഘോഷയാത്ര ആഘോഷത്തിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെയാണ് പൊലീസ് നടപടി. 

 

 

 


 

click me!