Latest Videos

'അമിത വേഗത, അലക്ഷ്യമായ ഡ്രൈവിംഗ്'; അഞ്ചലിൽ ഒരാൾ മരിച്ച അപകടം, കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസ്

By Web TeamFirst Published Jun 28, 2024, 1:23 PM IST
Highlights

നിയന്ത്രണം വിട്ടെത്തിയ ബസ് സമീപത്തെ കൈത്തോട്ടിൽ ഇടിച്ചു നിന്നതുകൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്.

കൊല്ലം: കൊല്ലം അഞ്ചൽ - ആയൂർ റൂട്ടിൽ കെഎസ്ആർടിസി ബസും പിക് അപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ  അപകടത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. അമിത വേഗത, അലക്ഷ്യമായി വണ്ടിയോടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഡ്രൈവർക്കെതിരെ അഞ്ചൽ പൊലീസ് കേസെടുത്തത്. ഇന്നലെ നടന്ന അപകടത്തിൽ വെളിയം സ്വദേശിയായ ലോറി ഡ്രൈവർ ഷിബു(37) മരണപ്പെട്ടിരുന്നു. ലോറിയിലുണ്ടായിരുന്ന രണ്ട് പേർ ചികിത്സയിൽ തുടരുകയാണ്.

നിസാര പരിക്കുകളോടെ മുപ്പതോളം ബസ് യാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിയന്ത്രണം വിട്ടെത്തിയ ബസ് സമീപത്തെ കൈത്തോട്ടിൽ ഇടിച്ചു നിന്നതുകൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്. അപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിക്കുകയായിരുന്നു. 

കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് വാനുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടത്. സംഭവം നടന്നതിന് പിന്നാലെ ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തിൽ വാനിൻ്റെ മുൻവശം പൂര്‍ണമായി തകര്‍ന്നിരുന്നു.

Read More : രാത്രി തമ്മിലടിച്ചു, പരിക്കേറ്റ് ആശുപത്രിയിലായിട്ടും രാവിലെ വീണ്ടുമെത്തി വെല്ലുവിളി; മലപ്പുറത്ത് സംഘർഷം, കേസ്

click me!