ശിവരാമന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഭാര്യയിൽ നിന്ന് പിഎഫ് ഉദ്യോഗസ്ഥർ അപേക്ഷ ഒപ്പിട്ട് വാങ്ങിയിരുന്നു. പിന്നാലെ നിക്ഷേപ തുക പലിശ സഹിതം കൈമാറുകയുമായിരുന്നു
തൃശൂർ: ആധാറിലെ സാങ്കേതിക പിഴവ് പറഞ്ഞ് ജീവനക്കാർ 6 വർഷമായി വിരമിക്കൽ ആനുകൂല്യങ്ങൾ അനുവദിക്കാതെ വന്നതിനെ തുടർന്ന് പിഎഫ് ഓഫീസിനുള്ളിൽ വച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്ത 68കാരന്റെ പിഎഫ് നിക്ഷേപ തുക ഭാര്യയ്ക്ക് കൈമാറി. അപ്പോളോ ടയേഴ്സിലെ മുൻ കരാർ ജീവനക്കാരനായിരുന്ന തൃശ്ശൂർ പേരാന്പ്ര സ്വദേശിയായ ശിവരാമന്റെ പിഎഫ് നിക്ഷേപ തുക പലിശ സഹിതമാണ് ഭാര്യയുടെ അക്കൌണ്ടിലേക്ക് കൈമാറിയത്. നിക്ഷേപ തുകയും പലിശയും ചേർത്ത് 94000 രൂപയാണ് കൈമാറിയത്.
ഫെബ്രുവരി മാസം ആറാം തിയതിയായിരുന്നു കലൂരിലെ പി.എഫ് ഓഫീസിനകത്തെ ശുചിമുറിയിൽ കയറി ശിവരാമൻ വിഷം കഴിച്ചത്. ടയർ കമ്പനിയിലെ കരാർ ജോലിയിൽ നിന്ന് 6 വർഷം മുൻപ് വിരമിച്ച ശിവരാമന് നിക്ഷേപ തുക തിരികെ നൽകുന്നതിന് ആധാറിൽ വയസുമായി ബന്ധപ്പെട്ട് ഉള്ള സാങ്കേത പിഴവ് തിരുത്താത്തതാണ് കാരണമായി ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. ഇതിനായി സ്കൂൾ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പിഎഫ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വർൽങ്ങൾക്ക് മുൻപുള്ള രേഖ സ്കൂളിൽ നിന്ന് ലഭ്യമായില്ല. ഇതോടെ അതില്ലാതെ പണം നൽകാൻ കഴിയില്ലെന്ന് പിഎഫ് ഉദ്യോഗസ്ഥർ കടുപ്പിച്ച് പറഞ്ഞതോടെയായിരുന്നു ശിവരാമന്റെ ആത്മഹത്യ.
undefined
പിഎഫ് ഓഫീസിലെ ജീവനക്കാരാണ് തന്‍റെ മരണത്തിന് ഉത്തരവാദികളെന്ന് എഴുതിയ ആതമഹത്യാ കുറിപ്പ് ശിവരാമന്റെ മൃതദേഹത്തിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ശിവരാമന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഭാര്യയിൽ നിന്ന് പിഎഫ് ഉദ്യോഗസ്ഥർ അപേക്ഷ ഒപ്പിട്ട് വാങ്ങിയിരുന്നു. പിന്നാലെ നിക്ഷേപ തുക പലിശ സഹിതം കൈമാറുകയുമായിരുന്നു. എന്നാൽ അപേക്ഷകൻ ജീവനൊടുക്കുന്ന സാഹചര്യം സൃഷ്ടിച്ച ജനനതിയതിയിലെ പൊരുത്തക്കേട് എങ്ങനെ മാറിയെന്നതിന് വിശദീകരണമില്ല.
കൊച്ചിയിലെ പിഎഫ് ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം