കൊവിഡ് പ്രാഥമിക ചികിത്സാകന്ദ്രങ്ങളിലേക്ക് സര്‍ക്കാര്‍ ഏജന്‍സിയായ ഹഡ്‌കോയെ നിര്‍മാണ ചുമതലയേല്‍പ്പിക്കണം എന്ന ഉത്തരവുണ്ടായിരിക്കെയാണ് സ്വകാര്യ ഇടപാടുകാരില്‍നിന്ന് അമ്പതോളം കട്ടിലുകള്‍ പ്രസിഡന്റ് സ്വന്തം ഇഷ്ടപ്രകാരം കൊണ്ടുവന്നതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു
കല്‍പ്പറ്റ: കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലേക്ക് സ്വന്തം താല്‍പ്പര്യത്തില്‍ കട്ടിലുകള്‍ വാങ്ങിക്കാനുള്ള പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്ത്. ചികിത്സാകേന്ദ്രമായ പടിഞ്ഞാറത്തറ ഗവ. ഹൈസ്‌കൂളില്‍ കട്ടിലുകള്‍ എത്തിച്ചത് എല്‍ഡിഎഫ് അംഗങ്ങള്‍ തടഞ്ഞു. മാനദണ്ഡങ്ങള്‍ പാലിക്കാതെ കട്ടിലുകളെത്തിക്കുന്നതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചായിരുന്നു വിവാദം.
കൊവിഡ് പ്രാഥമിക ചികിത്സാകന്ദ്രങ്ങളിലേക്ക് സര്‍ക്കാര്‍ ഏജന്‍സിയായ ഹഡ്‌കോയെ നിര്‍മാണ ചുമതലയേല്‍പ്പിക്കണം എന്ന ഉത്തരവുണ്ടായിരിക്കെയാണ് സ്വകാര്യ ഇടപാടുകാരില്‍നിന്ന് അമ്പതോളം കട്ടിലുകള്‍ പ്രസിഡന്റ് സ്വന്തം ഇഷ്ടപ്രകാരം കൊണ്ടുവന്നതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്തുതല യോഗത്തില്‍ കട്ടില്‍ നിര്‍മാണം ഹഡ്‌കോയെ ഏല്‍പ്പിക്കാനാണ് ധാരണയായിരുന്നുവെന്ന് പ്രതിപക്ഷം പറയുന്നു.
undefined
എന്നാല്‍ ഇതെല്ലാം മറികടന്നാണ് ഞായറാഴ്ച രാവിലെ കട്ടില്‍ എത്തിച്ചതെന്നാണ് ആരോപണം. കൊവിഡ് ചികിത്സാ സൗകര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള നോഡല്‍ ഓഫീസര്‍ നിയമനത്തിലും കൃത്രിമം കാണിച്ചെന്നും ആരോപണമുണ്ട്. സര്‍ക്കാര്‍ സ്ഥിരംജീവനക്കാരനല്ലാത്ത ഒരാളെ നോഡല്‍ ഓഫീസറായി നിയമിച്ചത് അന്വേഷിക്കണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു.
പരിമിതികളെ തോൽപ്പിച്ച് കടൽ നീന്തി കടക്കാനായി ബാബുരാജ്; ആശങ്ക ഒന്നുമാത്രം