ഇനി എന്തു ചെയ്യും, വിതയെല്ലാം നശിച്ചു, കർഷകർക്ക് കണ്ണീർ; ലക്ഷങ്ങളുടെ നഷ്ടം, ചെന്നിത്തല പാടശേഖരങ്ങളിൽ മടവീഴ്ച്ച

By Web Team  |  First Published Dec 4, 2024, 7:51 PM IST

വീണ്ടും ഇന്നലെ വെളുപ്പിന് മട വീഴ്ച ഉണ്ടായതോടെ നെൽകൃഷിക്കായി തയ്യാറെടുത്ത കർഷകർ പ്രതിസന്ധിയിലായി. വിതയെല്ലാം നശിച്ചതോടെ വിത്തിനത്തിൽ തന്നെ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്.


മാന്നാർ: ശക്തമായ മഴയെ തുടർന്ന് ചെന്നിത്തല പാടശേഖരങ്ങളിൽ തുടർച്ചയായി മട വീഴ്ച ഉണ്ടാകുന്നത് നെൽ കർഷകരെ വലയ്ക്കുന്നു. വിവിധ പാടങ്ങളിൽ വിത വെള്ളത്തിൽ മുങ്ങി നശിച്ചു. ശക്തമായ മഴയിൽ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തൊട്ടടുത്ത പാടശേഖരങ്ങളിലേക്ക് വെള്ളം കയറിയതോടെ 2,8,9 ബ്ലോക്ക് പാടശേഖരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മടവീഴ്ച ഉണ്ടാവുകയും കർഷകർ ഏറെ പ്രയത്നിച്ച് മുട്ടിട്ട് സംരക്ഷണം ഒരുക്കുകയും ചെയ്തിരുന്നു. 

മകള്‍ക്ക് മരുന്നു വാങ്ങാൻ പോകവെ വഴിയിൽ ദുരന്തം, നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം

Latest Videos

വീണ്ടും ഇന്നലെ വെളുപ്പിന് മട വീഴ്ച ഉണ്ടായതോടെ നെൽകൃഷിക്കായി തയ്യാറെടുത്ത കർഷകർ പ്രതിസന്ധിയിലായി. വിതയെല്ലാം നശിച്ചതോടെ വിത്തിനത്തിൽ തന്നെ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്. മട വീഴ്ച ഉണ്ടായ സ്ഥലങ്ങളിൽ തെങ്ങും കുറ്റിയടിച്ച് ചെളികുത്തി മുട്ടിട്ട് സംരക്ഷണം ഒരുക്കാൻ ഇനിയും ലക്ഷങ്ങൾ വേണ്ടിവരും. ദിവസങ്ങളോളം കഠിനപ്രയത്നം നടത്തുകയും വേണം. മഴ നിന്നാൽ മാത്രമേ ഇനിയും പമ്പിങ് നടത്തി കൃഷി ആരംഭിക്കാൻ കഴിയുകയുള്ളൂ. ദിവസങ്ങൾ നഷ്ടപ്പെടുന്നതോടെ വിളവെടുപ്പിനെ ബാധിക്കുകയും ചെയ്യുമെന്ന് പാടശേഖര സമിതി ഭാരവാഹികൾ പറയുന്നു. 

Asianet News Live

 

click me!