ഒറ്റപ്പാലത്തെ സ്വകാര്യ ബസുകളുടെ മിന്നൽ സമരം പിൻവലിച്ചു

By Web TeamFirst Published May 27, 2024, 9:48 PM IST
Highlights

തുടർ നടപടികൾ ജൂണ് 5ന് യോഗം ചേർന്ന് തീരുമാനിക്കാം എന്ന ഉറപ്പിന്റെ അടിസ്‌ഥാനത്തിലാണ് സമരം പിൻവലിച്ചത്

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് സ്വകാര്യ ബസുകാർ നടത്തി വന്ന മിന്നൽ സമരം പിൻവലിച്ചു. ഡിവൈഎസ്പി പി സി ഹരിദാസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് സമരം പിൻവലിച്ചത്. തുടർ നടപടികൾ ജൂണ് 5ന് യോഗം ചേർന്ന് തീരുമാനിക്കാം എന്ന ഉറപ്പിന്റെ അടിസ്‌ഥാനത്തിലാണ് സമരം പിൻവലിച്ചത്

ബസുകൾ നാളെ മുതൽ സാധാരണ രീതിയിൽ സർവീസ് നടത്തും. ഒറ്റപ്പാലത്ത് ഇന്ന് രാവിലെയാണ് ജനങ്ങളെ വലച്ചു മിന്നൽ സമരം തുടങ്ങിയത്. പാർക്കിംഗ് പരിഷ്കരണത്തിനെതിരെ ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ സമരം ചെയ്ത അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. അപകടങ്ങൾ കുറയ്ക്കാനായി ബസ് ബേകളിൽ ബസുകൾ കെട്ടിടത്തിന് അഭിമുഖമായി നിർത്തിയിടണമെന്ന നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഇതിനെതിരെ ബസ് ഉടമകളും ജീവനക്കാരും രംഗത്ത് വന്നു.

Latest Videos

ബസുകൾ കെട്ടിടത്തിന് അഭിമുഖമായി നിർത്തിയിടുന്നത് സ്ഥലകുറവുള്ള ബസ് സ്റ്റാൻഡിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുമെന്നാണ് ഒരു വിഭാഗം ബസ് ഉടമകളുടെ വാദം. അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാൽ പ്രതിഷേധമായി ഉടമകൾ ബസുകൾ പഴയ രീതിയിൽ പാർക്ക് ചെയ്തു പ്രതിഷേധിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!