തലസ്ഥാനത്തെ മൃ​ഗശാലയിലെ പുതിയ അതിഥി ബാൻഡഡ് ക്രെയ്റ്റ് എന്ന മ‍ഞ്ഞവരയൻ

By Sumam Thomas  |  First Published Jan 6, 2020, 9:15 AM IST

മ‍ഞ്ഞവരയൻ എന്നാണ് അറിയപ്പെടുന്നതെങ്കിലും കറുപ്പിൽ മ‍ഞ്ഞയും വെള്ളയും വരകളുണ്ട് ഇതിന്. കേരളത്തിൽ ഇതിനെ കാണാൻ സാധിക്കില്ല. പിടിച്ച ഉടനെ വനംവകുപ്പിനെ വിവരമറിയിച്ചു. അവരാണ് മൃ​ഗശാലയിലെത്തിച്ചത്. 


തിരുവനന്തപുരം: പുതുവർഷത്തിൽ തിരുവനന്തപുരം മൃ​ഗശാലയിൽ ഒരു പുതിയ അതിഥിയെത്തി. മഞ്ഞവരയൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ബാൻഡഡ് ക്രേറ്റ്. ഒറ്റനോട്ടത്തിൽ കരിയിലകൾക്കിടയിൽ നിന്ന് ഇതിനെ കണ്ടെത്തുക പ്രയാസമാണ്. മുളകൾക്കിടയിൽ കൂട് കൂട്ടിയത് പോലെയാണ് ഈ വിഷപാമ്പിന്റെ ഇരുപ്പ്.  ഡിസംബർ 31 നാണ് അതീവ വിഷമുള്ള ഈ പാമ്പ് മൃ​ഗശാലയിലെത്തിയത്. പാമ്പുപിടുത്തക്കാരനായ വാവ സുരേഷാണ്, ഈ അപൂപർവ്വയിനം പാമ്പിനെ മൃ​ഗശാലയിലെത്തിച്ചത്. തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴിന് സമീപം കരിപ്പൂർ എന്ന സ്ഥലത്ത് നിന്നാണ് പാമ്പിനെ പിടികൂടിയതെന്ന് വാവ സുരേഷ് വെളിപ്പെടുത്തുന്നു.

സാധാരണ ഝാർഖണ്ഡിലും കർണാടകത്തിലുമാണ് ഇത്തരം പാമ്പുകൾ കാണപ്പെടുന്നത്. വീര്യം കൂടിയ വിഷമുള്ള പാമ്പാണിത്. മലയിൻകീഴിന് സമീപം കരിപ്പൂരിൽ നിന്നാണ് ആ പാമ്പിനെ പിടികൂടിയത്. മ‍ഞ്ഞവരയൻ എന്നാണ് അറിയപ്പെടുന്നതെങ്കിലും കറുപ്പിൽ മ‍ഞ്ഞയും വെള്ളയും വരകളുണ്ട് ഇതിന്. കേരളത്തിൽ ഇതിനെ കാണാൻ സാധിക്കില്ല. പിടിച്ച ഉടനെ വനംവകുപ്പിനെ വിവരമറിയിച്ചു. അവരാണ് മൃ​ഗശാലയിലെത്തിച്ചത്. അവരതിനെ പ്രത്യേകം കൂടിനുള്ളിലാണ് പാർപ്പിച്ചിരിക്കുന്നത്. വാവ സുരേഷ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

Latest Videos

പ്രായം കൂടിയ പാമ്പാണിത്. ഏകദേശം 59 ഇഞ്ച് അടി നീളമുണ്ട്. കരിയിലകൾക്കിടയിലും മറ്റും കൂട് കൂട്ടിയ ആകൃതിയിലാണ് ഇവ കാണപ്പെടുന്നത്. വെള്ളിക്കെട്ടൻ, എട്ടടി വീരൻ എന്നൊക്കെ ഇതിനെ നാട്ടിൽ വിളിക്കാറുണ്ട്. വാവ സുരേഷ് വ്യക്തമാക്കി. ബം​ഗാൾ, ഒഡീഷ, അരുണാചൽ പ്രദേശ്, ആസാം എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. എലികൾ, ചെറിയ പാമ്പുകൾ എന്നിവയാണ് ഇവയുടെ ഭക്ഷണം. കൂടാതെ കൃഷിയിടങ്ങളിലും വനപ്രദേശങ്ങളിലുമാണ് ഇവയുടെ വാസം. നനഞ്ഞ പ്രതലത്തിൽ ജീവിക്കാനിഷ്ടമുള്ള പാമ്പാണിത്.


 

click me!