Latest Videos

പുലര്‍ച്ചെ മൂന്നരയോടെ മണിമുഴങ്ങി, അതിഥിയായി എത്തിയത് മധുര 'കനി', ഇരുകൈ നീട്ടി സ്വീകരിച്ച് അമ്മത്തൊട്ടിൽ

By Web TeamFirst Published Jun 30, 2024, 4:52 PM IST
Highlights

വെളുപ്പിന് രാവിലെ മൂന്നരയോടുകൂടിയാണ് 10 ദിവസം പ്രായമുള്ള പെൺകുഞ്ഞ് കൂടി അഥിതിയായി എത്തിയത്. പുതിയ അതിഥിയ്ക്ക് കനി എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജിഎൽ അരുൺ ഗോപി വാര്‍ത്താകുറിപ്പിൽ അറിയിച്ചു. 
 

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ച  അമ്മത്തൊട്ടിലിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച
വെള്ളിയാഴ്ച പുതിയ അതിഥി കൂടിയെത്തി. വെളുപ്പിന് രാവിലെ മൂന്നരയോടുകൂടിയാണ് 10 ദിവസം പ്രായമുള്ള പെൺകുഞ്ഞ് കൂടി അഥിതിയായി എത്തിയത്. പുതിയ അതിഥിയ്ക്ക് കനി എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജിഎൽ അരുൺ ഗോപി വാര്‍ത്താകുറിപ്പിൽ അറിയിച്ചു. 

തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ഇതുവരെയായി 605 കുട്ടികളാണ് പൊറ്റമ്മമാരുടെ പരിചരണയ്ക്കായി എത്തിയത്. അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ ബീപ് സന്ദേശം എത്തിയ ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരും ആയമാരും സുരക്ഷാ ജീവനക്കാരും ചേർന്ന് ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ച കുട്ടിയെ വിദഗ്ധ ആരോഗ്യ പരിശോധനകൾക്കായി തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയിൽ എത്തിച്ചു. പൂർണ്ണ ആരോഗ്യവതിയായ കുരുന്ന് സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ പരിചരണയിലാണ്.

ഒരു വർഷത്തിനിടയിൽ തിരുവനന്തപുരത്ത് 2023 മെയ്‌ മുതൽ അമ്മത്തൊട്ടിൽ വഴി ലഭിക്കുന്ന 19-മത്തെ കുട്ടിയും 8 മത്തെ പെൺകുഞ്ഞുമാണ്. ഈ മാസം മാത്രം 5 കുഞ്ഞുങ്ങളാണ് അമ്മ തൊട്ടിൽ മുഖാന്തിരം സമിതിയുടെ പരിചരണത്തിനായി എത്തിയത്. അതിൽ മൂന്നും പെൺകരുത്തുകളാണ്. 2024 വർഷത്തിൽ ഇതുവരെയായി 28 കുഞ്ഞുങ്ങളാണ് അനാഥത്വത്തിൽ നിന്ന് സനാഥത്വത്തിലേക്ക് പുതിയ മാതാപിതാക്കളുടെ കൈയ്യും പിടിച്ച് സമിതിയിൽ നിന്നും യാത്രയായത്. 

പുതിയ ഭരണസമിതി വന്നതിനു ശേഷം 86 പേരും. കുട്ടികളുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജിഎൽ അരുൺഗോപി അറിയിച്ചു.

എന്നത്തെയും പോലെ പെൺകുട്ടിയല്ല, തുടർച്ചയായി നാലാമത്തെ ആൺകുട്ടിയെ 'പെറ്റ' അമ്മത്തൊട്ടിൽ; ഇരട്ട ആദരമായി പേരിടൽ!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!