ഗേള്‍സ് ഹോമിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍ അടിയന്തര നടപടി, ഉറപ്പ് നൽകി മന്ത്രി

By Web Team  |  First Published Feb 2, 2022, 5:40 PM IST

കെട്ടിടത്തിന്റെ പെയിന്റിങ്ങിനായി 22 ലക്ഷംരൂപ അനുവദിച്ചതായും കുട്ടികള്‍ക്കായുള്ള കളിസ്ഥലം കൂടുതല്‍ വിപുലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി


കോഴിക്കോട്: വെള്ളിമാടുകുന്ന് സര്‍ക്കാര്‍ ഗേള്‍സ് ഹോമിന്റെ (Girls Home) ഭൗതിക സാഹചര്യവും സാമൂഹ്യാന്തരീക്ഷവും മെച്ചപ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് (P A Mohammed Riyas). കെട്ടിടത്തിന്റെ പെയിന്റിങ്ങിനായി 22 ലക്ഷംരൂപ അനുവദിച്ചതായും കുട്ടികള്‍ക്കായുള്ള കളിസ്ഥലം കൂടുതല്‍ വിപുലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. ഗേള്‍സ് ഹോമിനോട് അനുബന്ധിച്ച് പൂന്തോട്ടം, കൃഷിസ്ഥലം എന്നിവ തയ്യാറാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കാനും മന്ത്രി നിര്‍ദേശിച്ചു.

ഗേള്‍സ് ഹോമിലെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ., ജില്ലാ കളക്ടര്‍ ഡോ.എന്‍. തേജ് ലോഹിത് റെഡ്ഡി, ജില്ലാ വനിതാ-ശിശു വികസന ഓഫീസര്‍ അബ്ദുള്‍ ബാരി, ബോയ്‌സ് ഹോം സൂപ്രണ്ട് അഹമ്മദ് റഷീദ്, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

click me!