'ഇത് 75 അടി, സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കൊച്ചി'; അഭിനന്ദനങ്ങളുമായി മന്ത്രി

By Web TeamFirst Published Dec 31, 2023, 6:03 PM IST
Highlights

75 അടി ഉയരത്തില്‍ നിര്‍മ്മിച്ച ക്രിസ്തുമസ് ട്രീയുടെ ഓരോ നിശ്ചിത ഉയരത്തിലും ക്രിസ്തുമസ് പാപ്പമാര്‍ക്ക് നൃത്തം ചെയ്യാനാകും.

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ഡാന്‍സിംഗ് ക്രിസ്തുമസ് ട്രീ എന്ന റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് മറൈന്‍ ഡ്രൈവിലെ ക്രിസ്തുമാസ് ട്രീയെന്ന് മന്ത്രി എംബി രാജേഷ്. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ 35 അടി ഉയരമുള്ള സിംഗിംഗ് ക്രിസ്തുമസ് ട്രീയാണ് നിലവില്‍ ഈ രീതിയിലുള്ള ഏറ്റവും വലിയ സൃഷ്ടി. ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ കൊച്ചിയിലെ ഡാന്‍സിംഗ് ക്രിസ്തുമസ് ട്രീക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി രാജേഷ് പറഞ്ഞു. ജിസിഡിഎ, കൊച്ചിന്‍ ഫ്‌ളവര്‍ ഷോ എന്നിവര്‍ ചേര്‍ന്നാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരമാണ് പരിപാടി നടക്കുന്നതെന്നും മന്ത്രി അറിയിച്ചു.

എംബി രാജേഷിന്റെ കുറിപ്പ്: ഇതാ ഇന്ത്യയിലാദ്യമായി ഡാന്‍സിംഗ് ക്രിസ്തുമസ് ട്രീ നമ്മുടെ കൊച്ചിയില്‍. ലോകത്തെ ഏറ്റവും വലിയ ഡാന്‍സിംഗ് ക്രിസ്തുമസ് ട്രീ എന്ന റെക്കോര്‍ഡ് കൂടി സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് മറൈന്‍ ഡ്രൈവിലെ ഈ ട്രീയും പാപ്പാഞ്ഞിമാരും. 75 അടി ഉയരത്തില്‍ നിര്‍മ്മിച്ച ക്രിസ്തുമസ് ട്രീയുടെ ഓരോ നിശ്ചിത ഉയരത്തിലും ക്രിസ്തുമസ് പാപ്പമാര്‍ക്ക് നൃത്തം ചെയ്യാനാകും. ജിസിഡിഎ, കൊച്ചിന്‍ ഫ്‌ലവര്‍ ഷോ എന്നിവര്‍ ചേര്‍ന്നാണ് ഈ പരിപാടി ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരമാണ് പരിപാടി.

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ 35 അടി ഉയരമുള്ള സിംഗിംഗ് ക്രിസ്തുമസ് ട്രീ ആണ് നിലവില്‍ ഈ രീതിയിലുള്ള ഏറ്റവും വലിയ സൃഷ്ടി. സ്വിറ്റ്‌സര്‍ലാന്റില്‍ മാത്രമുള്ളത് #OnlyinSwitzerland എന്ന ഹാഷ്ടാഗോട് കൂടിയാണ് ഈ പരിപാടി പ്രചരിക്കപ്പെടുന്നത്. ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ കൊച്ചിയിലെ ഈ ഡാന്‍സിംഗ് ക്രിസ്തുമസ് ട്രീക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുവത്സരാഘോഷം കളറാക്കാന്‍ കൊച്ചി ഒരുങ്ങിക്കഴിഞ്ഞു. കലൂരില്‍ കുടുംബശ്രീ സരസ് മേളയിലേക്കും ആയിരങ്ങളാണ് ഓരോ ദിവസവും ഒഴുകിയെത്തുന്നത്. ജിസിഡിഎയ്ക്ക് അഭിനന്ദനങ്ങള്‍. ഡാന്‍സിംഗ് ക്രിസ്തുമസ് ട്രീക്ക് എല്ലാ ആശംസകളും.

Latest Videos

കൊവിഡ് സ്ഥിരീകരിച്ചത് ആഗ്രയില്‍ വച്ച്, ഫോണ്‍ ഓഫാക്കി മലയാളി മുങ്ങി; ഓണാക്കിയത് രാജസ്ഥാനില്‍ വച്ച് 

 

click me!