പത്രത്തിൽ വിവാഹ പരസ്യം, പിന്നാലെ വ്യാജ വിവാഹം; എല്ലാത്തിനും കൂട്ടുനിന്നത് ഭാര്യ തന്നെ, കേസിൽ ശിക്ഷാ വിധി

By Web Team  |  First Published Aug 25, 2024, 11:45 AM IST

യുവതിയുടെ അമ്മയിൽ നിന്ന് പല തവണയായി അഞ്ച് ലക്ഷത്തോളം രൂപ വാങ്ങിയ ശേഷമാണ് വീണ്ടും പണം ചോദിച്ചെത്തിയത്. അപ്പോഴാണ് പിടിയിലായതും. വിചാരണ കാലയളവിൽ ഒന്നാം പ്രതി മരിച്ചു.

matrimonial advertisement on news paper and fake marriage held in tamilnadu with help of wife and cheated

കൊച്ചി: എറണാകുളം ചമ്പക്കര സ്വദേശിയായ യുവതിയെ വിവാഹ വാ​ഗ്ദാനം നൽകി വഞ്ചിച്ച കേസിൽ രണ്ടാം പ്രതിയായ യുവതിയ്ക്ക് മൂന്നു വ‌‌ർഷം തടവും പിഴയും ശിക്ഷ വിധിച്ച് അഡീഷണൽ ജില്ലാ സെഷൻസ് കോടതി. ഭർത്താവുമായി ചേർന്ന് തട്ടിപ്പ് നടത്തിയ വിനീതയെയാണ് കോടതി ശിക്ഷിച്ചത്. വിനീതയും ഭർത്താവും ചേർന്നാണ് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തിരുന്നു. 

പത്രത്തിലൂടെ വിവാഹ പരസ്യം നൽകിയായിരുന്നു വിനീയുടെയും ഭർത്താവിന്റെയും തട്ടിപ്പ്. ഇരുവരും സഹോദരി സഹോദരൻമാരായി അഭിനയിച്ച് യുവതിയുടെ കുടുംബത്തെ സമീപിക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകുകയും യുവതിയെ തമിഴ്നാട്ടിലെത്തിച്ച് വ്യാജ വിവാഹം കഴിച്ചായിരുന്നു വിശ്വാസം പിടിച്ചുപറ്റുകയും ചെയ്തു. വിനീതയുടെ ഭർത്താവ് രാജീവാണ് വിവാഹം ചെയ്തത്. വിനീത സഹോദരിയായി അഭിനയിച്ച് ഒപ്പം നിന്നു. 

Latest Videos

പിന്നീട് ഘട്ടം ഘട്ടമായി ഇവർ അഞ്ചുലക്ഷം രൂപ യുവതിയുടെ അമ്മയുടെ പക്കൽ നിന്ന് തട്ടിയെടുത്തു. യുവതിയുടെ അമ്മ ചമ്പക്കര മത്സ്യ മാർക്കറ്റിലാണ് ജോലി ചെയ്തിരുന്നത്. വീണ്ടും പണം വാങ്ങാനായി യുവതിയുടെ അമ്മയെ സമീപിച്ചപ്പോഴാണ് ഈ മാർക്കറ്റിൽ വെച്ച് തട്ടിപ്പ് സംഘത്തെ പോലീസ് പിടികൂടിയത്. വിനീതയുടെ ഭർത്താവും ഒന്നാം പ്രതിയുമായ രാജീവ് വിചാരണ കാലയളവിൽ മരിച്ചിരുന്നു. വിനീതക്ക് മൂന്ന് വർഷം തടവും 5.5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ ഒടുക്കുന്നില്ലെങ്കിൽ ആറ് മാസം കൂടി ജയിൽ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിയിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം 

vuukle one pixel image
click me!
vuukle one pixel image vuukle one pixel image