കോതമംഗലത്ത് വന്യമൃഗ ശല്യം ശാശ്വത പരിഹാരം തേടി യുവാവ് ദേഹത്ത് പെട്രോളൊഴിച്ചു; ആത്മഹത്യാ ഭീഷണി മുഴക്കുന്നു

By Web Team  |  First Published Aug 18, 2024, 4:37 PM IST

യുവാവിനെ പിന്തിരിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സ്ഥലത്തുള്ളവർ. ഫയർഫോഴ്‌സ്, പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്

Man raise suicide threat demanding solution for Human Animal conflict at Kothamangalam

കോതമംഗലം: മാമലക്കണ്ടം എളംബ്ലാശേരിയിൽ യുവാവ് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്നു. വനം സരക്ഷണ സമിതിയുടെ കെട്ടിടത്തിന് അകത്തു കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് സോളമൻ എന്നയാളാണ് പെട്രോൾ ഒഴിച്ചത്. നിരന്തരം കാട്ടാന ശല്യം നേരിടുന്ന പ്രദേശമാണ് മാമലക്കണ്ടം. യുവാവിനെ പിന്തിരിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സ്ഥലത്തുള്ളവർ. ഫയർഫോഴ്‌സ്, പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

vuukle one pixel image
click me!
vuukle one pixel image vuukle one pixel image