ഉരുളികളും തളികകളും നിവേദ്യ പാത്രങ്ങളും ദീപാരാധനയ്ക്ക് ഉപയോഗിക്കുന്ന വിളക്കുകളും മോഷ്ടിച്ചു
ആലപ്പുഴ: പൊന്നാട് ശ്രീ വിജയവിലാസം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പട്ടാപ്പകൽ മോഷണം നടത്തിയ ദില്ലി സ്വദേശി അറസ്റ്റില്‍. ദില്ലി സ്വദേശിയായ രാജു (21) വിനെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് വീലുള്ള സൈക്കിളിൽ കറങ്ങി നടന്ന് പരിസരം നിരീക്ഷിച്ച ശേഷമാണ് പ്രതി മോഷണം നടത്താറുള്ളത്.
രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് രാജു അമ്പലത്തിന്റ മതിൽ ചാടി കടന്ന് മോഷണം നടത്തിയത്. തിടപ്പള്ളിയിൽ വച്ചിരുന്ന ഉരുളികളും തളികകളും നിവേദ്യ പാത്രങ്ങളും ദീപാരാധനയ്ക്ക് ഉപയോഗിക്കുന്ന വിളക്കുകളും ഉൾപ്പെടെ 50,000 രൂപ വില വരുന്ന വസ്തുക്കൾ മോഷ്ടിച്ച് കടന്നു. മണ്ണഞ്ചേരി സി ഐ നിസാമുദ്ദീൻ ജെ, എസ് ഐ റെജിരാജ് വി ഡി, സീനിയർ സി പി ഒ ഉല്ലാസ്, ഷാനവാസ്, ഷൈജു, സി പി ഒ വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
undefined
നെടുങ്കണ്ടം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സിസിടിവി ഉള്‍പ്പെടെ മോഷണം പോയി
ഇടുക്കി നെടുങ്കണ്ടം കല്ലാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നും സിസിടിവി ഉള്‍പ്പെടെ കഴിഞ്ഞ ദിവസം മോഷണം പോയി. സമീപമുള്ള കല്ലാർ ഡാമിൽ നിന്നാണ് സിസിടിവി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പൊലീസ് നായ മണം പിടിച്ച് ഡാമിന് സമീപത്ത് വരെ എത്തി. ഫയർഫോഴ്സിന്റെ മുങ്ങൽ വിദഗ്ധരും സ്കൂബ ടീമും നടത്തിയ തെരച്ചിലിലാണ് സിസിടിവി കണ്ടെത്തിയത്. ഈ സംഭവത്തിലെ കള്ളനെ പിടികൂടാനായിട്ടില്ല.
കരാറുകാരെ ആക്രമിച്ച് പണവും ബൈക്കും കവര്‍ന്നു, ചെര്‍പ്പുളശ്ശേരിയില്‍ ലീഗ് കൗണ്‍സിലര്‍ അറസ്റ്റില്‍
കല്ലാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ശ്രീകോവില്‍ തുറന്ന മോഷ്ടാവ് നാല് കാണിക്ക വഞ്ചികള്‍ കുത്തിത്തുറന്ന് പണം മോഷ്ടിക്കുകയായിരുന്നു. കാണിക്ക വഞ്ചി പൊളിക്കാനായി ഉപയോഗിച്ച കമ്പി സമീപത്ത് നിന്നും കണ്ടെത്തി. ക്ഷേത്രം ഓഫീസിനകത്ത് പ്രവേശിച്ച മോഷ്ടാവ് അലമാരിയില്‍ സൂക്ഷിച്ച സ്വര്‍ണവും മോഷ്ടാവ് അപഹരിച്ചു. സിസിടിവിയുടെ ഹാര്‍ഡ് ഡിസ്ക്, മോണിറ്റര്‍ സഹിതമാണ് കള്ളന്‍ കൊണ്ടുപോയത്. സിസിടിവി കണ്ടെത്തിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായിട്ടില്ല
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം