സലിം മണ്ണേലിന്റെ കൊലപാതകം: തൊടിയൂര്‍ പഞ്ചായത്തിൽ നാളെ എൽഡിഎഫ് ഹര്‍ത്താൽ ആചരിക്കും

By Web TeamFirst Published Jan 12, 2024, 10:51 PM IST
Highlights

കൊല്ലം പാലോലിക്കുളങ്ങര മുസ്ലിം ജമാഅത്ത് പ്രസിഡന്റുമായിരുന്നു സലീം മണ്ണേൽ. ദാമ്പത്യ പ്രശ്നവുമായി ബന്ധപ്പെട്ട മധ്യസ്ഥ ചർച്ച നടത്തുമ്പോഴാണ് പള്ളി പരിസരത്ത് സംഘർഷമുണ്ടായത്

കൊല്ലം: പ്രാദേശിക സിപിഎം നേതാവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സലിം മണ്ണേലിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തൊടിയൂര്‍ പഞ്ചായത്തിൽ നാളെ എൽഡിഎഫ് ഹര്‍ത്താൽ ആചരിക്കും. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ആയിരിക്കും ഹർത്താൽ. മധ്യസ്ഥ ചര്‍ച്ചക്കിടെ നടന്ന സംഘര്‍ഷത്തിൽ മര്‍ദ്ദനമേറ്റാണ് തൊടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായ സിപിഎം നേതാവ് സലീം മണ്ണേൽ (60) മരിച്ചതെന്നാണ് പരാതി.

കൊല്ലം പാലോലിക്കുളങ്ങര മുസ്ലിം ജമാഅത്ത് പ്രസിഡന്റുമായിരുന്നു സലീം മണ്ണേൽ. ദാമ്പത്യ പ്രശ്നവുമായി ബന്ധപ്പെട്ട മധ്യസ്ഥ ചർച്ച നടത്തുമ്പോഴാണ് പള്ളി പരിസരത്ത് സംഘർഷമുണ്ടായത്. ഇതിനിടയിൽ സലീമിന് മര്‍ദ്ദനമേൽക്കുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ബന്ധുക്കൾ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. നാളെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും. സംഘ‍ര്‍ഷത്തിൽ ജമാഅത്ത് കമ്മിറ്റി ഓഫീസിനും കേടുപാടുണ്ടായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos

click me!