റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെഎസ്ആർടിസി പാഞ്ഞുകയറി അപകടം; 3 പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

ഇന്ന് പുലര്‍ച്ചെ അ‍ഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് താമരശ്ശേരിയിൽ റോഡിൽ വീണ മാവിന്‍റെ കൊമ്പിൽ നിന്ന് മാങ്ങ ശേഖരിക്കുന്നതിനിടെയാണ് ബസ് ഇവര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്.

KSRTC swift bus rams into mango pickers on the road bus accident in thamarassery

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി അപകടം. ബസിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ ദേശീയപാത 766ൽ താമരശ്ശേരി അമ്പായത്തോട് ആണ് അപകടമുണ്ടായത്.

മാവിന്‍റെ കൊമ്പ് റോഡിലേക്ക് ഒ‍ടിഞ്ഞുവീണിരുന്നു. ഇതിലുണ്ടായിരുന്ന മാങ്ങ ശേഖരിച്ചുകൊണ്ടിരിക്കെയാണ് കെഎസ്ആര്‍ടിസി ബസ് എത്തിയത്. ഇവര്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നുവെന്നാണ് വിവരം. അമ്പായത്തോട് അറമുക്ക് ഗഫൂർ (53),കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് (40), എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാർ (42) എന്നിവർക്കാണ് പരുക്കേറ്റത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡീലക്സ് ബസാണ് അപകടത്തിൽപ്പെട്ടത്. 

Latest Videos

തൊടുപുഴ ബിജു ജോസഫ് കൊലപാതകം; വാനും സ്കൂട്ടറും ട്രാക്ക് ചെയ്തു, 4 പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി

 

vuukle one pixel image
click me!