ഉച്ചതിരിഞ്ഞായിരുന്നു അപകടം. 20 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ബസ്സിന്‍റെ അടിയിൽ നിന്ന് പുക ഉയരുകയായിരുന്നു.
കൊച്ചി: കൊച്ചി ചിറ്റൂരിൽ കെഎസ്ആർടിസി ലോ ഫ്ലാർ ബസിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചെങ്കിലും ബസ് പൂർണ്ണമായും കത്തി നശിക്കുകയായിരുന്നു. തൊടുപുഴയിലേക്ക് പോവുകയായിരുന്ന ബസ്സാണ് ചിറ്റൂരിൽ വെച്ച് അപകടത്തിൽ പെട്ടത്. ഉച്ചതിരിഞ്ഞായിരുന്നു അപകടം. ബസ്സിൽ 20 പേരാണ് ഉണ്ടായിരുന്നത്. ബസ്സിന്‍റെ അടിയിൽ നിന്ന് പുക ഉയരുകയായിരുന്നു. ഈ സമയത്ത് ബസ്സിൽ യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും ഉടൻ തന്നെ പുറത്തിറങ്ങിയതിനാൽ വൻദുരന്തം ഒഴിവായി. ഫയര്‍ഫോഴ്സെത്തി തീയണച്ചെങ്കിലും ബസ് കത്തി നശിക്കുകയായിരുന്നു.
ഉച്ച കഴിഞ്ഞതോടെ കടുത്ത ചുമയും ശ്വാസ തടസവും; തെലങ്കാനയിൽ 30 വിദ്യാർത്ഥികൾ ആശുപത്രിയിൽ
https://www.youtube.com/watch?v=Ko18SgceYX8