കൊടുവള്ളിയിൽ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്

By Web Team  |  First Published May 23, 2024, 10:13 AM IST

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണം സംഭവിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല


കോഴിക്കോട്: കൊടുവള്ളിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളി ആണെന്ന് സംശയിക്കുന്നു. മിനി സിവിൽ സ്റ്റേഷന് താഴെയുള്ള കെട്ടിടത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണം സംഭവിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. തറയിൽ രക്തം വാര്‍ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്റ്റേഷനിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണ് കെട്ടിടം. താമരശേരി പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!