വിസ്മയക്കാഴ്ചകളൊരുങ്ങി; കട്ടപ്പന ഫെസ്റ്റിന് നാളെ തിരിതെളിയും

By Web Team  |  First Published Dec 17, 2019, 8:57 PM IST

കട്ടപ്പന ഫെസ്റ്റിന്  നാളെ തിരിതെളിയും. ഹൈറേഞ്ചിലെ ഏറ്റവും വലിയ വാണിജ്യ സാംസ്കാരിക മേളയായ കട്ടപ്പന ഫെസ്റ്റിന് നാളെ  തുടക്കമാകും.


ഇടുക്കി: കട്ടപ്പന ഫെസ്റ്റിന്  നാളെ തിരിതെളിയും. ഹൈറേഞ്ചിലെ ഏറ്റവും വലിയ വാണിജ്യ സാംസ്കാരിക മേളയായ കട്ടപ്പന ഫെസ്റ്റിന് നാളെ  തുടക്കമാകും. വൈകിട്ട് നാലിന് കട്ടപ്പന ടൗണ്‍ ഹാളില്‍ നിന്ന് ആരംഭിക്കുന്ന സാംസ്‌കാരികഘോഷയാത്രയില്‍  ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സംഘടനാ നേതാക്കള്‍  എന്നിവർ പങ്കെടുക്കും.

കുടുംബശ്രീ അംഗങ്ങളും വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും പങ്കെടുക്കുന്ന റാലി ഫെസ്റ്റ് നഗറില്‍ സമാപിച്ചതിന് ശേഷം ആരംഭിക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ ചലച്ചിത്ര സംവിധായകന്‍ ജോണി ആന്റണി  ഉദ്ഘാടനം നിര്‍വ്വഹിക്കും .റോഷി അഗസ്റ്റിന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. 

Latest Videos

നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി സ്വാഗതവും മുന്‍ എംഎല്‍എ ഇഎം ആഗസ്തി മുഖ്യപ്രഭാക്ഷണവും നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്‍ണി, കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിആര്‍ ശശി, നഗരസസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ലൂസി ജോയി എന്നിവര്‍ സംസാരിക്കും.

മുനിസിപ്പാലിറ്റിയിലെ നിര്‍ദ്ധനരായ രോഗികളെ സഹായിക്കുന്നതിനുള്ള ജീവകാരുണ്യ ഫണ്ട് ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെ നഗരസഭയുടെ നേതൃത്വത്തില്‍ ട്രാവന്‍കൂര്‍ അഗ്രോ സൊസൈറ്റിയുമായി ചേര്‍ന്നാണ് കട്ടപ്പന ഫെസ്റ്റ്  സംഘടിപ്പിക്കുന്നത്. വിനോദവും വിജ്ഞാനവും കലാപരിപാടികളും സമന്വയിപിച്ച് 15 ദിവസം നീണ്ടുനില്‍ക്കുന്ന  ഫെസ്റ്റ്  ജനുവരി ഒന്നിന് സമാപിക്കും.

undefined

ഉദ്ഘാടന സമ്മേളനാനന്തരം കലാഭവന്‍ ജിന്റോയും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ  വൈകിട്ട് ഏഴിന് ആരംഭിക്കും. 19 ന് രാവിലെ 11  മുതല്‍ പ്രദര്‍ശന പരിപാടി ആരംഭിക്കും. അമൃത മെഡിക്കല്‍ കോളേജ് ഒരുക്കുന്ന മെഡിക്കല്‍ എക്‌സിബിഷന്‍, സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുക്കുന്ന പവലിയന്‍, റോബോട്ടിക് ആനിമല്‍ എക്‌സിബിഷന്‍, പുസ്തക പ്രദര്‍ശനം, ത്രീഡി ഷോ, പുരാവസ്തു പ്രദര്‍ശനം, കാര്‍ഷിക വിജ്ഞാന്‍കേന്ദ്ര ഒരുക്കുന്ന പവലിയന്‍, കാര്‍ഷികവിള പ്രദര്‍ശനം, ഫ്‌ളവര്‍ നേഴ്‌സറി , ഫുഡ് കോര്‍ട്ട്, അമ്യൂസ്‌മെന്റ് പാര്‍ക്ക്, അറുപതോളം വ്യസ്യസ്ത സ്റ്റാളുകള്‍ എന്നിവയാണ് ഫെസ്റ്റ് ഗ്രൗണ്ടിലെ പ്രധാന കാഴ്ചകള്‍. 

പ്രദര്‍ശന പരിപാടികളും കാര്‍ഷികവിള പ്രദര്‍ശന മത്സരവും ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും.  തുടര്‍ന്ന് അംഗന്‍വാടി കുട്ടികളുടെ കലാമത്സരങ്ങള്‍ അരങ്ങേറും. 19 ന് വൈകിട്ട് 7.30-ന് മജീഷന്‍ സാമ്രാജ് സംഘംവും അവതരിപ്പിക്കുന്ന മാജിക് ഷോ. തുടര്‍ന്ന്. എല്ലാ ദിവസവും വൈകിട്ട് അഞ്ച് മുതല്‍ ഏഴ് വരെ പ്രാദേശിക കലാസമിതികളുടെ കലാപരിപാടികളും ഏഴ് മുതല്‍ല്‍ ചലച്ചിത്ര താരങ്ങളും, ചലച്ചിത്ര പിന്നണി ഗായകരും, കോമഡി ഷോ താരങ്ങള്‍ തുടങ്ങിയവര്‍ നയിക്കുന്ന വിവിധ കാലപരിപാടികള്‍  ഉണ്ടായിരിക്കും.

click me!