കാസർകോട് ട്രെയിൻ തട്ടി മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു; അപകട സ്ഥലത്ത് നിന്ന് 4 മൊബൈൽ ഫോണുകൾ കണ്ടെത്തി

By Web TeamFirst Published Jan 30, 2024, 12:25 PM IST
Highlights

നേരത്തെ മോഷണക്കേസുകളിൽ പ്രതികളാണ് ഇരുവരും. മോഷ്ടിച്ച നാല് മൊബൈൽ ഫോണുകളും അപകട സ്ഥലത്തുനിന്ന് പൊലീസ് കണ്ടെത്തി. മോഷ്ടിച്ച മൊബൈൽ ഫോണുകൾ റെയിൽവേ ട്രാക്കിലിരുന്ന് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ ട്രെയിൻ തട്ടിയതാണെന്നാണ് നിഗമനം.

കാസർകോട്: കാസർകോട് പള്ളത്ത് ഇന്ന് പുലർച്ചെ ട്രെയിൻ തട്ടി മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു. നെല്ലിക്കട്ട നെക്രാജെ സ്വദേശികളായ മുഹമ്മദ് സാഹിർ (19), നിഹാൽ (19) എന്നിവരാണ് മരിച്ചത്. നേരത്തെ മോഷണക്കേസുകളിൽ പ്രതികളായിരുന്നു ഇരുവരും. ഇവർ മോഷ്ടിച്ചതെന്ന് കരുതുന്ന നാല് മൊബൈൽ ഫോണുകളും അപകട സ്ഥലത്തുനിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷ്ടിച്ച മൊബൈൽ ഫോണുകൾ റെയിൽവേ ട്രാക്കിലിരുന്ന് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ ട്രെയിൻ തട്ടിയതാണെന്നാണ് പൊലീസ് നിഗമനം.

കാസർകോട് പള്ളത്ത് രണ്ട് പുരുഷന്മാരുടെ മൃതദേഹമാണ് പാളത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. തുടർന്നായിരുന്നു പൊലീസ് അന്വേഷണം. പുലർച്ചെ 5.20ന് ഗുഡ്സ് ട്രെയിനാണ് ഇവരെ തട്ടിയതെന്നാണ് നി​ഗമനം. സംഭവ സ്ഥലത്ത് പൊലീസെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Latest Videos

'പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം കോടതി അം​ഗീകരിച്ചു; പിഴത്തുക കുടുംബാം​ഗങ്ങൾക്ക് നൽകണം'; പബ്ലിക് പ്രോസിക്യൂട്ടർ

https://www.youtube.com/watch?v=Ko18SgceYX8

click me!