'മോംസൂണ്‍' എന്ന് പേരിട്ട പരിപാടിയില്‍ പന്ത്രണ്ട് ഗര്‍ഭിണികളാണ് റാംപിലെത്തിയത്.
തിരുവനന്തപുരം: മാതൃത്വത്തെ സന്തോഷകരമായ രീതിയിൽ പരിപാലിക്കാം. മാതൃത്വമെന്ന പകരംവെയ്ക്കാനാകാത്ത സൗന്ദര്യത്തെ ആദരിക്കാം. അമ്മയാകാനൊരുങ്ങുന്ന സുന്ദരിമാർ തിരുവനന്തപുരം ലുലു മാളിലെ ഫാഷൻ റാംപിൽ ചുവടുവെച്ച് നൽകിയ സന്ദേശം അതായിരുന്നു. ''മോംസൂൺ'' എന്ന് പേരിട്ട പരിപാടിയിൽ റാംപിലൂടെ നടന്ന് ഗർഭധാരണത്തിന്റെ സന്തോഷം ഓരോരുത്തരും ആഘോഷിച്ചു.
രണ്ട് റൗണ്ടുകളിലായി പരമ്പരാഗത വേഷത്തിലും പാശ്ചാത്യ വസ്ത്രങ്ങൾ ധരിച്ചും ഗർഭിണികളായ പന്ത്രണ്ട് പേരാണ് ഫാഷൻ ഷോയിൽ അണിനിരന്നത്. ഗർഭിണികളുടെ മനസ്സും ശരീരവും ആത്മാവും പരിപോഷിപ്പിച്ച് അവർക്ക് സന്തോഷവും ആരോഗ്യവും നൽകുക എന്ന ലക്ഷ്യത്തോടെ കിംസ് ഹെൽത്തുമായി സഹകരിച്ചാണ് ലുലു മാൾ ഫാഷൻ ഷോ സംഘടിപ്പിച്ചത്. മാതൃദിനത്തിൽ ഗർഭധാരണത്തിൻ്റെ സൗന്ദര്യവും സന്തോഷവും റാംപിൽ ആഘോഷിക്കാൻ കഴിഞ്ഞതിൻ്റെ ത്രില്ലിലായിരുന്നു എല്ലാവരും. zപരിപാടിയിൽ മക്കളുമായി അമ്മമാർ റാംപിലെത്തിയതും കൗതുകമായി.
സൗജന്യ വിസയിൽ വമ്പൻ തൊഴിലവസരങ്ങളുമായി ലുലു ഗ്രൂപ്പ്; പതിനഞ്ചിലേറെ വിഭാഗങ്ങളിലേക്ക് നേരിട്ട് അഭിമുഖം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം