കൊവിഡ് വ്യാപനം: വയനാട്ടില്‍ മൂന്ന് ചുരങ്ങളില്‍ ചരക്ക് വാഹനങ്ങള്‍ക്ക് മാത്രം അനുമതി

By Web Team  |  First Published Jul 29, 2020, 12:18 PM IST

ചരക്ക് വാഹനങ്ങള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ക്കും മാത്രമാണ് ഗതാഗതത്തിന് അനുമതി. മറ്റു യാത്രക്കാര്‍ താമരശ്ശേരി ചുരം വഴി പോകണം. 


കല്‍പ്പറ്റ: വയനാടിന്റെ വടക്കന്‍ മേഖലകളില്‍ കൂടി കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചുരങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ല ഭരണകൂടം. കണ്ണൂര്‍, കോഴിക്കോട് ജില്ലകളെ വയനാടുമായി ബന്ധിപ്പിക്കുന്ന പേരിയ, പാല്‍ചുരം, പക്രംതളം (കുറ്റ്യാടി) ചുരങ്ങളില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഗതാഗതം പരിമിത പെടുത്തിയതായി ജില്ല കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. 

ചരക്ക് വാഹനങ്ങള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ക്കും മാത്രമാണ് ഗതാഗതത്തിന് അനുമതി. മറ്റു യാത്രക്കാര്‍ താമരശ്ശേരി ചുരം വഴി പോകണം. ഇതിനിടെ വാളാട് മരണവീട് സന്ദര്‍ശിച്ച രണ്ടുപേര്‍ ജോലി ചെയ്തതിനെ തുടര്‍ന്ന് പനമരത്തെ മത്സ്യ-മാംസ മാര്‍ക്കറ്റും പച്ചക്കറിക്കടയും ആരോഗ്യവകുപ്പ് അടപ്പിച്ചു. പച്ചക്കറി കടയിലെയും മാര്‍ക്കറ്റിലെയും രണ്ട് ജീവനക്കാരാണ് വാളാട്ടെ മരണവീട് സന്ദര്‍ശിച്ചത്. 

Latest Videos

വാളാട് സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ പനമരം ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. ഇവിടങ്ങളില്‍ ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും പരിശോധന ശക്തമാക്കിയിട്ടുണ്ട്. മുന്‍കരുതലെടുക്കുന്നതിന്റെ ഭാഗമായി പനമരം പഞ്ചായത്തിലെ രണ്ട് (കൂളിവയല്‍), ഒമ്പത് (കൈതക്കല്‍), 20 (എടത്തംകുന്ന്) എന്നീ വാര്‍ഡുകള്‍ നിരീക്ഷണത്തിലാണ്. രേഗലക്ഷണമുള്ളവരെ കണ്ടെത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പഞ്ചായത്ത് അധികൃതരും രംഗത്തുണ്ട്. 

click me!