തിരൂരങ്ങാടിയിൽ 'മൂലക്കുരു ക്ലിനിക്, അക്യുപങ്ചർ ചികിത്സ', ഒന്നും നിയമാനുസൃതമല്ല, പൂട്ടിച്ച് ജില്ലാ കളക്ടർ

By Web Team  |  First Published Sep 16, 2024, 7:01 AM IST

പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകിയിട്ടും തുടർന്ന് പ്രവർത്തിച്ചതിനും അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്യാത്തതുമായ സ്ഥാപനങ്ങളിലാണ് വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയിൽ അടച്ചുപൂട്ടിയത്. 

illegal acupuncture clinic and hemorrhoids clinic closed from tirurangadi

മലപ്പുറം: തിരൂരങ്ങാടി നഗരസഭ പരിധിയിൽ നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന മൂലക്കുരു ക്ലിനിക്, അക്യുപങ്ചർ ചികിത്സ കേന്ദ്രങ്ങൾ എന്നിവ പൂട്ടിച്ചു.  ആരോഗ്യ വകുപ്പ്, ആയുർവേദ, പൊലീസ് എന്നീ വകുപ്പുകളുടെ സംയുക്ത പരിശോധനയിലാണ് തിരൂരങ്ങാടിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത്.

മലപ്പുറം അസിസ്റ്റന്റ് കളക്‌ടർ വി.എം. ആര്യയുടെ അധ്യക്ഷതയിൽ കൂടിയ താലൂക്ക് വികസന സമിതി തീരുമാനപ്രകാരമാണ് നടപടി. പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകിയിട്ടും തുടർന്ന് പ്രവർത്തിച്ചതിനും അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്യാത്തതുമായ സ്ഥാപനങ്ങളിലാണ് വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയിൽ അടച്ചുപൂട്ടിയത്. 

Latest Videos

പരസ്യ ബോർഡുകൾ മൂന്ന് ദിവസത്തിനുള്ളിൽ നീക്കം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മൻറ് ആക്ട് പ്രകാരം നിയമാനുസൃതനായി മാത്രമേ നഗരസഭാ പരിധിയിൽ ക്ലിനിക്കുകൾ നടത്താൻ പാടുള്ളൂവെന്ന് ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ അറിയിച്ചു.

Read More : ഇനി പേടിയില്ല, ഇടിഞ്ഞുവീഴില്ല; സ്വന്തം വീടായി, സ്വസ്ഥമായുറങ്ങാം; ആനന്ദക്കണ്ണീരണിഞ്ഞ് ​ഗം​ഗാധരനും ദേവുവും
 

vuukle one pixel image
click me!
vuukle one pixel image vuukle one pixel image