ഹോട്ടൽ മാലിന്യം അതൊരു പ്രശ്നമായിരുന്നു, ഇപ്പോ ട്രാൻസ്ഫോർമേഷൻ കണ്ടോ, മാരാരിക്കുളത്ത് നേട്ടം കൊയ്ത് വാഴകൃഷി

By Web TeamFirst Published Mar 25, 2024, 8:34 PM IST
Highlights

: ഹോട്ടൽ മാലിന്യം വളമാക്കി, വാഴകൃഷിയിൽ മികച്ച വിളവ്

മാരാരിക്കുളം: ഹോട്ടൽ മാലിന്യം വളമാക്കി, വാഴകൃഷിയിൽ മികച്ച വിളവ്. മാരാരിക്കുളം തെക്കു പഞ്ചായത്ത് ഏഴാം വാർഡിലെ ആതിരപറമ്പിൽ ജയദേവനാണ് ഹോട്ടലിലെ മാലിന്യം വളമാക്കി വാഴ കൃഷി നടത്തുന്നത്. കഞ്ഞിക്കുഴിയിൽ ഹോട്ടൽ നടത്തുന്ന ജയദേവനെ അലട്ടിയിരുന്ന പ്രധാന പ്രശ്നം മാലിന്യ നിർമ്മാർജ്ജനമായിരുന്നു. 

ഇതിന് പാരഹാരമായി കലവൂരിലെ വീട്ടുവളപ്പിൽ 600 വാഴ നട്ടു. ഇലയും വാഴ കുലയും ഹോട്ടൽ ആവശ്യത്തിന് ഉപയോഗിക്കുന്നു. ഭാര്യ മഞ്ചുവും മക്കൾ ആതിരയും അഞ്ജനയും കൃഷിയിൽ സഹായിക്കാനുണ്ട്. വാഴ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ആലപ്പുഴ കാർഡ് ബാങ്ക് പ്രസിഡന്റ് കെ ആർ ഭഗീരഥൻ നിർവഹിച്ചു. 

Latest Videos

കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാർ, മാരാരിക്കുളം തെക്ക് പഞ്ചായത്ത് അംഗങ്ങളായ ശാരിമോൾ, സി എസ് ജയചന്ദ്രൻ, കഞ്ഞിക്കുഴി കർമ്മസേന കൺവീനർ ജി ഉദയപ്പൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നെല്ല് കതിരിടും മുൻപ് പാടങ്ങളിൽ പൂത്ത് കുലച്ച് വരിനെല്ല്, കർഷകർക്ക് ദുരിതം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!