കോട്ടയം പാറമ്പുഴ കൂട്ടക്കൊല കേസ്: പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി 

By Web TeamFirst Published Apr 25, 2024, 6:14 PM IST
Highlights

2015 മേയ് 16നാണ്  പാറമ്പുഴയിൽ ഡ്രൈക്ലീനിങ് സ്ഥാപനം നടത്തിയിരുന്ന ലാലസൻ, ഹെൽത്ത് ഇൻസ്പെക്ടർ ആയ ഭാര്യ പ്രസന്ന, മൂത്ത മകൻ പ്രവീൺ ലാൽ എന്നിവരെ നരേന്ദ്രകുമാർ കൊലപ്പെടുത്തിയത്. 

കോട്ടയം: പാറമ്പുഴ കൂട്ടക്കൊല കേസിലെ പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. പ്രതി നരേന്ദ്ര കുമാർ 20 വർഷം ഇളവില്ലാതെ തടവുശിക്ഷ അനുഭവിക്കണമെന്ന് ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നതിൽ യാതൊരു സംശയവുമില്ലെന്ന് വ്യക്തമാക്കിയ കോടതി സാഹചര്യത്തെളിവുകളാണ് പ്രതിക്കെതിരെയുള്ളതെന്നത് കൂടി പരിഗണിച്ചാണ് വധശിക്ഷ കോടതി ജീവപര്യന്തമാക്കി കുറച്ചത്. 

മോദിയുടെ വിദ്വേഷ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടൽ, ബിജെപിയോട് വിശദീകരണം തേടി; രാഹുലിനും നോട്ടീസ്

Latest Videos

2015 മേയ് 16നാണ്  പാറമ്പുഴയിൽ ഡ്രൈക്ലീനിങ് സ്ഥാപനം നടത്തിയിരുന്ന ലാലസൻ, ഹെൽത്ത് ഇൻസ്പെക്ടർ ആയ ഭാര്യ പ്രസന്ന, മൂത്ത മകൻ പ്രവീൺ ലാൽ എന്നിവരെ നരേന്ദ്രകുമാർ കൊലപ്പെടുത്തിയത്. ലാലസന്‍റെ കടയിലെ ജീവനക്കാരനാണ് ഇതര സംസ്ഥാനക്കാരനായ പ്രതി. കൊലപാതകത്തിന് ശേഷം മൂവർക്കും ജീവനുണ്ടോ എന്നറിയാൻ ഷോക്കടിപ്പിക്കുകയും ചെയ്തിരുന്നു. കോട്ടയം മണർകാട് പൊലീസ് അന്വേഷിച്ച കേസിൽ കോട്ടയം പ്രിൻസിപ്പൽ സെഷൻസ്  കോടതിയാണ് പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചത്. 

ഇനി മണിക്കൂറുകൾ മാത്രം, നിശബ്ദപ്രചാരണത്തിലും വാക്ക്പോര്, അവസാനവട്ടം വോട്ടുറപ്പിക്കാൻ സ്ഥാനാർത്ഥികൾ

 

 

click me!